Select Your Language

Notifications

webdunia
webdunia
webdunia
webdunia

തെരഞ്ഞെടുപ്പ് 2020: ജയമുറപ്പിച്ച സീറ്റ്, വോട്ടിങ് യന്ത്രത്തിൽ തകരാറ് ഉണ്ടായിരുന്നു: എൻ വേണുഗോപാൽ

തെരഞ്ഞെടുപ്പ് 2020: ജയമുറപ്പിച്ച സീറ്റ്, വോട്ടിങ് യന്ത്രത്തിൽ തകരാറ് ഉണ്ടായിരുന്നു: എൻ വേണുഗോപാൽ
, ബുധന്‍, 16 ഡിസം‌ബര്‍ 2020 (10:06 IST)
കൊച്ചി: കൊച്ചി കോർപ്പറേഷനിൽ ജയം ഉറപ്പിച്ച സീറ്റിലാണ് പരാജയപ്പെട്ടത് എന്നും വോട്ടിങ് യന്ത്രത്തിലെ തകരാറാവാം പരാജയത്തിന് കാരണം എന്നും കൊച്ചി കോർപ്പറേഷൻ യുഡിഎഫ് മേയർ സ്ഥാനാർത്ഥി എൻ വേണുഗോപാൽ. എന്താണ് സംഭവിച്ചത് എന്ന് പരിശോധിച്ച് വരികയാണ് എന്നും. അതിന് ശേഷം തുടർ നടപടികൾ സ്വീകരിയ്ക്കും എന്നും അദ്ദേഹം വ്യക്തമാക്കി.
 
ജയം ഉറപ്പിച്ച സീറ്റായിരുന്നു. എന്താണ് സംഭവിച്ചത് എന്ന് മനസിലാക്കുന്നില്ല. പ്രദേശത്തോ പാർട്ടിയിലോ ഒരു തരത്തിലുള്ള പ്രശ്നങ്ങളും ഉണ്ടായിരുന്നില്ല. വോട്ടിങ് മെഷീനിൽ തകരാറ് നേരിട്ടിരുന്നു. അതാവാം ബിജെപിയുടെ വിജയത്തിന് കാരണം. ഉടൻ കോടതിയെ സമീപിയ്ക്കില്ല. എന്താണ് സംഭവിച്ചത് എന്ന് മനസിലാക്കിയതിന് ശേഷം തുടർ നടപടികൾ സ്വീകരിയ്ക്കും. എൻ വേണുഗോപാൽ പറഞ്ഞു.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തെരഞ്ഞെടുപ്പ് 2020: കൊച്ചിയില്‍ യുഡിഎഫ് മേയര്‍ സ്ഥാനാര്‍ത്ഥിയെ തോല്‍പിച്ച് ഒരു വോട്ടിന് ബിജെപിക്ക് ജയം