കുട്ടികളെ പരാജയപ്പെടുത്തി ഗുണമേന്മ വർധിപ്പിക്കുന്നത് സർക്കാർ നയമല്ല, പൊതു വിദ്യഭ്യാസ ഡയറക്ടറെ തള്ളി മന്ത്രി

Webdunia
ബുധന്‍, 6 ഡിസം‌ബര്‍ 2023 (14:17 IST)
പത്താം ക്ലാസ് ഉള്‍പ്പടെയുള്ള മത്സരപരിക്ഷകളില്‍ വാരിക്കോരി മാര്‍ക്ക് നല്‍കുന്ന സര്‍ക്കാര്‍ സമീപനത്തിനെതിരെ വിമര്‍ശനവുമായെത്തിയ പൊതുവിദ്യഭ്യാസ ഡയറക്ടറുടെ പരാമര്‍ശങ്ങള്‍ തള്ളി വിദ്യഭ്യാസമന്ത്രി വി ശിവന്‍കുട്ടി. പൊതുവിദ്യഭ്യാസ മേഖലയെ സംരക്ഷിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുക എന്നതാണ് സര്‍ക്കാര്‍ നയമെന്നും കുട്ടികളെ പരാജയപ്പെടുത്തി ഗുണമേന്മ ഉയര്‍ത്തുക എന്നതല്ല സര്‍ക്കാര്‍ നയമെന്നും എല്ലാ കുട്ടികളെയും ഉള്‍ചേര്‍ത്ത് കൊണ്ടും ഉള്‍കൊണ്ടുകൊണ്ടും ഗുണമേന്മ വര്‍ധിപ്പിക്കുകയാണ് സര്‍ക്കാര്‍ നയമെന്നും മന്ത്രി പറഞ്ഞു.
 
തികച്ചും ആന്തരികമായി നടക്കുന്ന ശില്പശാലകളില്‍ വിമര്‍ശനപരമായി വിദ്യഭ്യാസത്തെ എങ്ങനെ സമീപിക്കണമെന്ന് അഭിപ്രായം പറയുന്നതിനെ സര്‍ക്കാര്‍ നിലപാടായി കാണേണ്ടതില്ല. കേരള വിദ്യഭ്യാസ മാതൃക പ്രകീര്‍ത്തിക്കപ്പെട്ടതാണ്. ദേശീയ ഗുണനിലവാര സൂചികകളില്‍ കേരളം മുന്നിലാണ്. യുനിസെഫിന്റെയടക്കം അഭിനന്ദനം ഏറ്റുവാങ്ങിയ കേരള മാതൃകയെ കൂടുതല്‍ മെച്ചപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങളിലാണ് പൊതുവിദ്യഭ്യാസ വകുപ്പെന്നും മന്ത്രി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരഞ്ഞെടുപ്പ് അടുക്കുമ്പോഴെല്ലാം കേന്ദ്ര ഏജന്‍സികള്‍ പെട്ടെന്ന് സജീവമാകും: ഇഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ശിവന്‍കുട്ടി

കാര്യവട്ടം കാമ്പസിലെ ജാതി അധിക്ഷേപം: സംസ്‌കൃത വിഭാഗം മേധാവി ജാമ്യാപേക്ഷ നല്‍കി, പരാതിക്കാരന്റെ ഭാഗം കേള്‍ക്കാന്‍ കോടതി

അതിക്രമങ്ങളില്‍ പതറരുത്, മിത്ര ഹെല്‍പ്പ് ലൈന്‍ ഇതുവരെ തുണയായത് 5.66 ലക്ഷം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും

ആലപ്പുഴയില്‍ 10 വയസ്സുകാരന് അമീബിക് അണുബാധ, ഉറവിടം വ്യക്തമല്ല

അറബിക് ഫുഡ് സംസ്‌കാരം മലയാളികളുടെ ആരോഗ്യത്തെ മോശമായി ബാധിച്ചെന്നു പഴയിടം

അടുത്ത ലേഖനം
Show comments