Select Your Language

Notifications

webdunia
webdunia
webdunia
webdunia

28ാമത് ഐ.എഫ്.എഫ്.കെ: ഡെലിഗേറ്റ് പാസിന്റെ വിതരണം ഡിസംബര്‍ ആറു മുതല്‍

28ാമത് ഐ.എഫ്.എഫ്.കെ: ഡെലിഗേറ്റ് പാസിന്റെ വിതരണം ഡിസംബര്‍ ആറു മുതല്‍

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 5 ഡിസം‌ബര്‍ 2023 (18:58 IST)
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2023 ഡിസംബര്‍ എട്ടു മുതല്‍ 15 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 28ാമത് ഐ.എഫ്.എഫ്.കെയില്‍ പങ്കെടുക്കാന്‍ പ്രതിനിധികളായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്കുള്ള ഡെലിഗേറ്റ് പാസിന്റെ വിതരണം ഡിസംബര്‍ ആറു മുതല്‍.  ബുധനാഴ്ച വൈകിട്ട് മൂന്നു മണിക്ക് മുഖ്യവേദിയായ ടാഗോര്‍ തിയേറ്ററില്‍ നടക്കുന്ന ചടങ്ങില്‍ ഡെലിഗേറ്റ് സെല്ലിന്റെ ഉദ്ഘാടനം മേയര്‍ ആര്യാ രാജേന്ദ്രന്‍ നിര്‍വഹിക്കും.
 
ഡെലിഗേറ്റ് കിറ്റിന്റെ വിതരണോദ്ഘാടനം സംവിധായകന്‍ ശ്യാമപ്രസാദ്  മികച്ച നടിക്കുള്ള 2022 ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയ വിന്‍സി അലോഷ്യസിനു ആദ്യപാസ് നല്‍കിക്കൊണ്ട് നിര്‍വഹിക്കും.
 
ചടങ്ങില്‍ ചലച്ചിത്രപ്രവര്‍ത്തകരും കലാസാംസ്‌കാരിക മേഖലയിലെ പ്രമുഖരും പങ്കെടുക്കും. മേളയില്‍ പങ്കെടുക്കുന്നതിനായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്ക് ഉദ്ഘാടനച്ചടങ്ങിനുശേഷം ഡെലിഗേറ്റ് സെല്ലില്‍നിന്ന് പാസും ഫെസ്റ്റിവല്‍ കാറ്റലോഗും ഷെഡ്യൂളുമടങ്ങിയ കിറ്റ് കൈപ്പറ്റാവുന്നതാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വായ്പ്പാതട്ടിപ്പ് കേസിൽ ഹീരാ ഗ്രൂപ്പ് എം.ഡി അറസ്റ്റിൽ