Webdunia - Bharat's app for daily news and videos

Install App

മുരളീധരന് ചുട്ട മറുപടി; തരൂരിനോട് കെപിസിസി വിശദീകരണം തേടി

Webdunia
ചൊവ്വ, 27 ഓഗസ്റ്റ് 2019 (18:18 IST)
മോദി സ്‌തുതിയുടെ പേരില്‍ സംസ്ഥാന കോണ്‍ഗ്രസില്‍ എതിര്‍പ്പ് ശക്തമായതിന് പിന്നാലെ ശശി തരൂര്‍ എംപിയോട് കെപിസിസി വിശദീകരണം തേടി.  

അടിയന്തരമായി വിശദീകരണം നൽകണമെന്ന് തരൂരിനോട് കെപിസിസി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടു. തരൂരിന്റേത് പാർട്ടിക്ക് ഗുണം ചെയ്യുന്ന നിലപാടല്ല. പാർട്ടിയുടെ അന്തസിനും അച്ചടക്കത്തിനും നിരക്കാത്ത നടപടിയാണ് തരൂരിന്റെ ഭാഗത്തു നിന്ന് ഉണ്ടായതെന്നും കെപിസിസി അദ്ധ്യക്ഷൻ കുറ്റപ്പെടുത്തി.

തരൂരിന്റെ വിശദീകരണത്തിന് ശേഷം ഹൈക്കമാൻഡിന് റിപ്പോർട്ട് നൽകും. അതേസമയം, മോദിയുടെ കടുത്ത വിമര്‍ശകന്‍ തന്നെയാണ് താനെന്നും, ക്രിയാത്മക വിമര്‍ശനമാണ് നടത്തിയതെന്നും അതില്‍ ഉറച്ചു നില്‍ക്കുന്നു. തന്റെ ട്വീറ്റ് വളച്ചൊടിക്കപ്പെട്ടു എന്നും തരൂര്‍ വ്യക്തമാക്കി.

രൂക്ഷമായ ഭാഷയില്‍ വിമര്‍ശനം നടത്തിയ കെ മുരളീധരനെതിരെയും തരൂര്‍ രംഗത്തെത്തി. ബിജെപിയില്‍ ചേരാന്‍ തന്നോട് പറഞ്ഞയാള്‍ പാര്‍ട്ടിയില്‍ തിരിച്ചെത്തിയത് 8 വര്‍ഷം മുന്‍പാണെന്ന് അദ്ദേഹം പരിഹസിച്ചു.

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments