Webdunia - Bharat's app for daily news and videos

Install App

'പാഠം 2 - മുന്നോട്ടുള്ള കണക്ക്'; സർക്കാരിനെതിരെ വീണ്ടും ജേക്കബ് തോമസ്

സർക്കാരിനെ കണക്കിനു വിമർശിച്ച് ജേക്കബ് തോമസ്

Webdunia
വ്യാഴം, 28 ഡിസം‌ബര്‍ 2017 (18:28 IST)
സർക്കാരിനെ കണക്കറ്റ് പരിഹസിച്ച് ഡിജിപി ജേക്കബ് തോമസ് വീണ്ടും. വാർഷികാഘോഷത്തിനു പരസ്യം നൽകാനും ഫ്ലെക്സ് സ്ഥാപിക്കാനും സർക്കാർ കോടിക്കണക്കിനു രൂപയാണ് ചെലവിടുന്നതെന്നാണ് സസ്പെൻഷനിലായ ജേക്കബ് തോമസിന്റെ പുതിയ വിമർശനം.
 
‘പാഠം 2– മുന്നോട്ടുള്ള കണക്ക്’ എന്ന തലക്കെട്ടിലാണ് ജേക്കബ് തോമസ് സർക്കാരിനെ വിമർശിച്ചിരിക്കുന്നത്. വാർഷികാഘോഷ പരസ്യത്തിന് മൂന്ന് കോടി, ഫ്ലെക്സ് വയ്ക്കലിന് രണ്ട് കോടി, ജനതാൽപര്യം അറിയൽ റിയാലിറ്റി ഷോയ്ക്ക് മൂന്ന് കോടി, കാലാവസ്ഥാ മുന്നറിയിപ്പ് ഫണ്ട്– കണക്കിലുണ്ട്, ക്രിസ്മസിന് വന്നവർ– ഭാഗ്യവാന്മാർ, കാണാതായവർ– കടലിനോട് ചോദിക്കണം– എന്ന് പോസ്റ്റിൽ പറയുന്നു. ‘പരസ്യപദ്ധതികൾ ജനക്ഷേമത്തിന്’ എന്ന വാചകത്തോടെയാണ് ചിത്രക്കുറിപ്പ് അവസാനിക്കുന്നത്.
 
സർക്കാരിനെ കടുത്ത ഭാഷയിൽ വിമർ‍ശിച്ചതിന് നേരത്തെ, സർക്കാർ സസ്പെൻഡ് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ഒന്നാം പാഠവുമായി ജേക്കബ് തോമസ് സർക്കാരിനെതിരെ രംഗത്തെത്തിയിരുന്നു. ഓഖി ദുരിതാശ്വാസ പ്രവര്‍ത്തനത്തിലെ പാളിച്ചകളും അപാകതകളുമാണ് അന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കേരളം 7340 കോടിയുടെ പാക്കേജ് കേന്ദ്രത്തോട് ആവശ്യപ്പെട്ടതാണ് വിമർശനത്തിനു കാരണമായത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്‍ഫ്‌ലുവന്‍സര്‍ നടത്തിയ പാര്‍ട്ടിയില്‍ കുടിക്കാനായി നല്‍കിയത് സ്വന്തം മുലപ്പാല്‍!

നിയമനിര്‍മ്മാണ സഭകള്‍ക്ക് കോടതികള്‍ പകരമാകരുതെന്ന് സുപ്രീംകോടതിയുടെ നിര്‍ദേശം

ലെസ്ബിയൻ പങ്കാളികൾക്ക് ഒരുമിച്ച് ജീവിക്കാം, മാതാപിതാക്കൾ ഇടപെടരുതെന്ന് ഹൈക്കോടതി

മാരുതി വാഗൺ ആറിന് 25 വയസ്

ഹൈക്കോടതി ഉത്തരവ് അപ്രായോഗികം, ചട്ടങ്ങൾ പാലിച്ച് ദേവസ്വങ്ങൾക്ക് ആനകളെ എഴുന്നള്ളിക്കാമെന്ന് സുപ്രീം കോടതി

അടുത്ത ലേഖനം
Show comments