ഓഖി; കാത്തിരുപ്പ് തുടരുന്നത് 210 കുടുംബങ്ങൾ, ഹെലികോപ്റ്റർ കമ്പനിക്ക് 8 ലക്ഷം; പാക്കേജുകൾ പോരട്ടെയെന്ന് ജേക്കബ് തോമസ്

പാഠം 4 - പോരട്ടെ പാക്കേജുകൾ; സർക്കാരിനെതിരെ ജേക്കബ് തോമസ് വീണ്ടും

Webdunia
ബുധന്‍, 10 ജനുവരി 2018 (11:05 IST)
സർക്കാരിനെ കണക്കറ്റ് പരിഹസിച്ച് മുൻ ഡിജിപി ജേക്കബ് തോമസ് വീണ്ടും. ഓഖി ചുഴലിക്കാറ്റിൽ നഷ്ടപരിഹാരം കാത്തിരിക്കുന്നത് 210 കുടുംബങ്ങളാണെന്ന് സസ്പെൻഷനിലായ ജേക്കബ് തോമസ് പറയുന്നു. പരുക്കേറ്റവരുടെ ചികിത്സയ്ക്കായി മൂന്ന് ലക്ഷം അനുവദിച്ചിരിക്കേ മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്രയ്ക്ക് 8 ലക്ഷം രൂപയാണ് പൊടിച്ചതെന്ന് ജേക്കബ് തോമസ് ആരോപിക്കുന്നു. 
 
‘പാഠം 4– ഫണ്ട് കണക്ക്’ എന്ന തലക്കെട്ടിലാണ് ജേക്കബ് തോമസ് സർക്കാരിനെ വിമർശിച്ചിരിക്കുന്നത്. ജീവന്റെ വില 25 ലക്ഷം, അൽപ്പജീവനുകൾക്ക് 5 ലക്ഷം, അശരണരായ മാതാപിതാക്കൾക്ക് 5 ലക്ഷം, ആശ്രയമറ്റ സഹോദരിമാർക്ക് 5 ലക്ഷം, ചികിത്സയ്ക്ക് 3 ലക്ഷം, കാത്തിരുപ്പ് തുടരുന്നത് 210 കുടുംബങ്ങൾ, ഹെലികോപ്റ്റർ കമ്പനി കാത്തിരിക്കുന്നത് 8ലക്ഷം - പോരട്ടേ പാക്കേജുകാൾ എന്ന് പോസ്റ്റിൽ പറയുന്നു. 
 
സർക്കാരിനെ കടുത്ത ഭാഷയിൽ വിമർ‍ശിച്ചതിന് നേരത്തെ, സർക്കാർ സസ്പെൻഡ് ചെയ്തിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ആദ്യ മൂന്ന് പാഠവുമായി ജേക്കബ് തോമസ് സർക്കാരിനെതിരെ രംഗത്തെത്തിയിരുന്നു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

തൃശൂര്‍ കോണ്‍ഗ്രസിലും പൊട്ടിത്തെറി; സിറ്റിങ് കൗണ്‍സിലര്‍ എല്‍ഡിഎഫില്‍ ചേര്‍ന്നു

അന്ധവിശ്വാസങ്ങളും അനാചാരങ്ങളും നിയന്ത്രിക്കുന്നതിനുള്ള കരട് ബില്‍ തയ്യാറാക്കാന്‍ കേരള സര്‍ക്കാര്‍ വിദഗ്ദ്ധ സമിതിയെ നിയമിച്ചു

'ഭാര്യക്ക് എന്നെക്കാള്‍ ഇഷ്ടം തെരുവ് നായ്ക്കളെയാണ്': മൃഗസംരക്ഷണ പ്രവര്‍ത്തകയായ ഭാര്യയില്‍ നിന്ന് വിവാഹമോചനം തേടി ഭര്‍ത്താവ്

ശബരിമല സ്വര്‍ണ്ണക്കൊള്ള: സംസ്ഥാന പോലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ രേഖകള്‍ ആവശ്യപ്പെട്ട് ഇഡി ഹൈക്കോടതിയെ സമീപിച്ചു

ജമ്മു കാശ്മീരിലെ നൗഗാം പോലീസ് സ്റ്റേഷനില്‍ വന്‍ സ്‌ഫോടനം: 7 പേര്‍ കൊല്ലപ്പെട്ടു, 20 പേര്‍ക്ക് പരിക്ക്

അടുത്ത ലേഖനം
Show comments