Select Your Language

Notifications

webdunia
webdunia
webdunia
Sunday, 20 April 2025
webdunia

മഞ്ജു വാര്യര്‍ സി‌പി‌എമ്മിലേക്ക്? എറണാകുളത്ത് സ്ഥാനാര്‍ത്ഥിയാവും?

പകരക്കാരില്ലാതെ മഞ്ജു...

മഞ്ജു വാര്യർ
, തിങ്കള്‍, 8 ജനുവരി 2018 (17:24 IST)
മലയാളികളുടെ പ്രിയങ്കരിയായ നടി മഞ്ജു വാര്യർ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നുവെന്ന് വാർത്തകൾ ഉണ്ടായി‌രുന്നു. ഇപ്പോഴിതാ, അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നടി മഞ്ജുവിനെ മത്സരിപ്പിക്കാനുള്ള തീരുമാനത്തിലാണ് സിപിഎം എന്ന് റിപ്പോർട്ടുകൾ.
 
എറണാകുളത്ത് മഞ്ജുവിനെ മത്സരിപ്പിക്കുന്ന കാര്യം പാർട്ടി നേതാക്കൾക്കിടയിൽ ചർച്ച ചെയ്തുവെന്നും അതിനായുള്ള ശ്രമത്തിലാണിവർ എന്നുമാണ് ലഭിക്കുന്ന സൂചനകൾ. ഏതു വിധേനയും എറണാകുളം പാർലമെന്റ് മണ്ഡലം സ്വന്തമാക്കണമെന്ന ഉറച്ച തീരുമാനമാണ് സിപിഎം സ്വീകരിച്ചിരിക്കുന്നത്.
 
തെരഞ്ഞെടുപ്പിൽ മഞ്ജു വാര്യരുടെ പ്രതിഛായ മുതലാക്കാനുള്ള നീക്കമാണ് പാർട്ടിയിൽ നടക്കുന്നതെന്ന് മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. പി രാജീവിനെ തന്നെ സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുക്കാനും ലോക്സഭാ തെരഞ്ഞെടുപ്പിൽ അദ്ദേഹത്തെ സ്ഥാനാർഥിയാക്കാനുമാണ്​നേരത്തെ പാർട്ടിയിൽ ധാരണയുണ്ടായിരുന്നത്​.
 
എന്നാൽ, പുതിയ ധാരണ അനുസരിച്ച്​ രാജീവ്​ അടുത്ത മൂന്ന് വർഷവും സെക്രട്ടറിയായി തുടരും. ഇടതു സർക്കാറിന്‍റെ പല പദ്ധതികളുടെയും ബ്രാൻഡ് അംബാസഡറാണ് മഞ്ജു. എന്നാൽ, താൻ രാഷ്ട്രീയത്തിലേക്കില്ലെന്ന് അടുത്തിടെ മഞ്ജു വ്യക്തമാക്കിയിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇതിലും ഭേദം തുണിയുരിഞ്ഞ് ഓടുന്നത്; ബല്‍റാമിനെതിരെ വെള്ളാപ്പള്ളി രംഗത്ത്