അധികാരമുളളവരുടെ പക്ഷത്താണ് അഴിമതിയുള്ളത്, അതിനെതിരെ ശക്തമായി മുന്നോട്ടുപോകും: വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്
അഴിമതിക്കെതിരെ ശക്തമായി മുന്നോട്ടുപോകുമെന്ന് ഡിജിപി ജേക്കബ് തോമസ്
അഴിമതിക്കെതിരെ ശക്തമായിതന്നെ മുന്നോട്ടുപോകുമെന്നു വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്. അധികാരമുളളവരുടെ പക്ഷത്താണ് അഴിമതി ഉണ്ടാവുക. അതുകൊണ്ടു തന്നെ ഒരു കാല്‍ ഭരണപക്ഷത്തും മറ്റൊരു കാല്‍ ഭരണത്തിന്റെ എതിര്‍പക്ഷത്തും ചുവടുറപ്പിച്ച് നില്‍ക്കുന്ന ഏക വകുപ്പാണ് വിജിലന്‍സിന്റേതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അറുപതുവര്‍ഷമായി തുടര്‍ന്നുകൊണ്ടിരിക്കുന്ന ഭരണമല്ല ഇനി കേരളത്തിന് വേണ്ടത്. യുഡിഎഫ് നേതാക്കളാരും തന്റെ ശത്രുവല്ല. അവരുടെ ശത്രു ജനങ്ങളാണോ അതോ താനാണോ എന്നും അദ്ദേഹം മനോരമ ന്യൂസിന്റെ 'നേരേ ചൊവ്വേ'യില്‍ ചോദിച്ചു. തനിക്ക് മുന്നില്‍ വ്യക്തികളില്ല, കേസുകളും അവയുടെ നമ്പരുകളും മാത്രമാണുള്ളതെന്നും ജേക്കബ് തോമസ് വ്യക്തമാക്കി.