Publish Date: Sun, 28 Apr 2024 (16:43 IST)
Updated Date: Sun, 28 Apr 2024 (15:26 IST)
പാലക്കാട്: പാലക്കാട്ടെ മലമ്പുഴ ജില്ലാ ജയിലില്‍ ജോലിക്കിടെ ഉദ്യോഗസ്ഥനെ മരിച്ച നിലയില്‍ കണ്ടെത്തി. അസിസ്റ്റന്റ് സൂപ്രണ്ട് മുരളീധരന്‍ (55) ആണ് മരിച്ചത്. ജയിലിലെഓഫീസ് മുറിയില്‍ വീണു കിടക്കുന്ന നിലയിലായിരുന്നു ഇദ്ദേഹത്തെ കണ്ടെത്തിയത്.
ഉടൻ തന്നെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല