Select Your Language

Notifications

webdunia
webdunia
webdunia
webdunia

മൃഗസ്നേഹികൾ എന്ന് പറയുന്നവരുടെ ലക്ഷ്യം ജനങ്ങളുടെ സുരക്ഷയല്ല, അക്രമകാരികളായ നായ്ക്കളെ കൊല്ലും: കെ ടി ജലീൽ

അക്രമകാരികളായ നായ്ക്കളെ കൊല്ലുമെന്ന് മന്ത്രി കെ.ടി ജലീല്‍

മൃഗസ്നേഹികൾ എന്ന് പറയുന്നവരുടെ ലക്ഷ്യം ജനങ്ങളുടെ സുരക്ഷയല്ല, അക്രമകാരികളായ നായ്ക്കളെ കൊല്ലും: കെ ടി ജലീൽ
തിരുവനന്തപുരം , തിങ്കള്‍, 22 ഓഗസ്റ്റ് 2016 (12:04 IST)
തെരുവുനായ്ക്കളുടെ അക്രമണം തടയാൻ സർക്കാർ നടപടികൾ സ്വീകരിക്കുന്നു. അക്രമികാരികളായ നായ്ക്കളെ കൊല്ലുമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി കെ ടി ജലീൽ വ്യക്തമാക്കി. ഇതുസംബന്ധിച്ച നടപടികൾ അടുത്ത മന്ത്രിസഭായോഗത്തിൽ ചർച്ച ചെയ്യും. ഇതിനുശേഷം തീരുമാനങ്ങൾ നടപ്പിലാക്കുമെന്നും അദ്ദേഹം ഒരു വാർത്താ ചാനലിനോട് പറഞ്ഞു.
 
മൃഗസ്നേഹികൾ എന്നും പ്രകൃതി സ്നേഹികളെന്നും പറയുന്നവർ യഥാർത്ഥത്തിൽ മൃഗസ്നേഹികൾ അല്ല. ഇവർ മനുഷ്യരുടെ ജീവനു വില കൽപ്പിക്കുന്നില്ല. മൃഗസ്‌നേഹികളെന്ന് അവകാശപ്പെടുന്നവരുടെ ലക്ഷ്യം സമൂഹത്തിന്റെ നന്മയും ജനങ്ങളുടെ സുരക്ഷയുമല്ലെന്ന് അവര്‍ നടത്തുന്ന പ്രസ്താവനകളില്‍നിന്ന് വ്യക്തമാണെന്ന് മന്ത്രി ആരോപിച്ചു. തിരുവനന്തപുരത്ത് തെരുവുനായ്ക്കളുടെ കടിയേറ്റ വീട്ടമ്മ മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശബരിമലയിലെ സൌകര്യങ്ങൾ മെച്ചപ്പെടുത്താനും ഹജ്ജ് തീർത്ഥാടകർക്ക് ആവശ്യമായ സഹായം നല്‍കുന്നതിനും ഒരേ മനസ്സോടെ പ്രവര്‍ത്തിക്കും: മുഖ്യമന്ത്രി