''പത്തുരൂപയ്ക്ക് പബ്ലിക്കായി മൂത്രമൊഴിക്കുന്ന തറക്കൂതറ പെണ്ണ്'' - എസ് എഫ് ഐയ്ക്കെതിരെ പരാതി നൽകിയ പെൺകുട്ടിയെ കൂട്ടത്തെറി വിളിച്ച് സൈബർ സഖാക്കൾ
എസ് എഫ് ഐയ്ക്കെതിരെ ഒന്നും മിണ്ടാൻ പാടില്ല? മിണ്ടിയാൽ അവളെ കൂതറയാക്കും! - ജാനകി ഒരു തെളിവാണ്
കേരളത്തിൽ സ്ത്രീ പീഡനങ്ങളുടെയും സദാചാര ഗുണ്ടായിസത്തിന്റേയും കണക്കുകൾ വർധിക്കുകയാണ്. പീഡനങ്ങൾ കുറയ്ക്കാൻ പരമാവധി ശ്രമിക്കുകയാണ് പിണറായി സർക്കാർ. അതിനിടയിലാണ് സിപിഐഎമ്മിന്റെ സൈബര്‍ അണികളില്‍ ഒരുവിഭാഗം പെണ്‍കുട്ടികളെ ഉള്‍പ്പെടെ അപമാനിക്കുന്ന പ്രചരണങ്ങളുമായി മുന്നോട്ടുപോകുന്നതായി ആരോപണമുയരുന്നതെന്ന് ശ്രദ്ധേയം.
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ എസ്എഫ്‌ഐയുടെ സദാചാര ഗൂണ്ടായിസത്തിന് ഇരയായെന്ന പരാതിയുമായി രംഗത്തെത്തിയ, ജാനകി രാവണിന്റെ ഫേസ്ബുക്കിലാണ് സദാചാരക്കാരുടെ തെറിവിളികൾ കെങ്കേമമായി നടക്കുന്നത്.