Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിപ്ലവകാരികള്‍ സദാചാര ഗുണ്ടകളോ ?; സിപിഎമ്മിന് ജനയുഗത്തിലൂടെ അടികൊടുത്ത് സിപിഐ

സിപിഎമ്മിന് ജനയുഗത്തിലൂടെ അടികൊടുത്ത് സിപിഐ

വിപ്ലവകാരികള്‍ സദാചാര ഗുണ്ടകളോ ?; സിപിഎമ്മിന് ജനയുഗത്തിലൂടെ അടികൊടുത്ത് സിപിഐ
തിരുവനന്തപുരം , വെള്ളി, 10 മാര്‍ച്ച് 2017 (09:04 IST)
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ എസ്എഫ്‌ഐ നടത്തിയ സദാചാര ഗുണ്ടായിസത്തിനെതിരെ പരോക്ഷ വിമര്‍ശനവുമായി സിപിഐ. മുഖപത്രമായ ജനയുഗത്തിലെ എഡിറ്റോറിയലിലൂടെയാണ്  സിപിഐയുടെ  ഒളിയമ്പ്.

സദാചാര പൊലീസിങ്ങിന് അനുകൂലമായി കേരളത്തിലെ ഒരു വിഭാഗം പൊലീസ് ഉദ്യോഗസ്ഥരെങ്കിലും അറിഞ്ഞോ അറിയാതെയോ നിലകൊള്ളുന്നു. ഇത് ഗവണ്‍മെന്റ് ഗൗരവത്തോടെ നോക്കിക്കാണണം. സദാചാര പൊലീസ് ചമയുന്നവര്‍ക്കെതിരെ മാതൃകാപരമായും കര്‍ക്കശമായും നേരിടാന്‍ സര്‍ക്കാര്‍ കരുതല്‍ നടപടി സ്വീകരിക്കാന്‍ ഇനിയും അറച്ചുനിന്നുകൂട എന്നും ജനയുഗം പറയുന്നു.

ഏത് സംഘടനയുടേയും പ്രത്യയശാസ്ത്രത്തിന്റേയും പേരിലായാലും സദാചാരത്തിന്റെ പേരില്‍ നിയമം കൈയിലെടുക്കുന്നവരെ  നിലയ്ക്ക് നിര്‍ത്തണമെന്നും സിപിഐ മുഖപത്രത്തിലെ എഡിറ്റോറിയലിലൂടെ വ്യക്തമാക്കുന്നുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അവിഹിതബന്ധം കൈയോടെ പിടികൂടി; ഭർത്താവിന്‍റെ ജനനേന്ദ്രിയം യുവതി മുറിച്ചുമാറ്റി