'ഹിന്ദു ധർമ്മത്തേയോ സമൂഹത്തേയോ പ്രതികൂലമായി ബാധിക്കുന്ന ഒന്നും തന്നെ ആ വിധിയിൽ ഇല്ല, സ്‌ത്രീകൾ എത്തുന്നത് ശബരിമലയുടെ മഹത്വം വളർത്തും': സുപ്രീംകോടതി വിധി സ്വാഗതം ചെയ്‌ത് ബിജെപി മുഖപത്രത്തിൽ ലേഖനം
'ഹിന്ദു ധർമ്മത്തേയോ സമൂഹത്തേയോ പ്രതികൂലമായി ബാധിക്കുന്ന ഒന്നും തന്നെ ആ വിധിയിൽ ഇല്ല, സ്‌ത്രീകൾ എത്തുന്നത് ശബരിമലയുടെ മഹത്വം വളർത്തും': സുപ്രീംകോടതി വിധി സ്വാഗതം ചെയ്‌ത് ബിജെപി മുഖപത്രത്തിൽ ലേഖനം
ശബരിമല സ്‌ത്രീ വിഷയവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയെ അനുകൂലിച്ചും സ്വാഗതം ചെയ്‌തും ബിജെപി മുഖപത്രത്തിലെ ലേഖനം. സ്‌ത്രീ തീർത്ഥാടകർ വലിയ സംഖ്യയിൽ എത്തിച്ചേരുന്നത് ക്ഷേത്ര സംങ്കേതത്തിന്റെ മഹത്വവും പ്രശസ്‌തിയും വർദ്ധിപ്പിക്കുമെന്ന് ജന്മഭൂമി എഡിറ്റോറിയല്‍ പേജിൽ ഭാരതീയ വിചാരകേന്ദ്രം ഡെപ്യൂട്ടി ഡയറക്ടര്‍ ആർ.സഞ്ജയന്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു.
'സുപ്രീംകോടതി ഉത്തരവ് ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട അടിസ്ഥാനപരമായ സങ്കൽപ്പങ്ങളെയോ ആചാരാനുഷ്‌ഠാനങ്ങളെയോ ഒരു തരത്തിലും ബാധിക്കുന്നില്ല. ഹിന്ദു ധർമ്മത്തേയോ സമൂഹത്തേയോ പ്രതികൂലമായി ബാധിക്കുന്ന ഒന്നും തന്നെ ആ വിധി തീർപ്പിലില്ല' എന്നും ലേഖനത്തിൽ പറയുന്നു.
'ശബരിമല സന്ദർശിക്കണോ വേണ്ടയോ അഥവാ, സന്ദർശിക്കുന്നുണ്ടെങ്കിൽ എപ്പോൾ സന്ദർശിക്കണം എന്നീ കാര്യങ്ങൾ തീരുമാനിക്കാനുള്ള അവകാശം ഭക്തരായ സ്‌ത്രീകൾക്ക് തന്നെ വിട്ടുകൊടുക്കുക' എന്നും ലേഖകൻ പറയുന്നു. മുന്‍നിലപാട് മാറ്റി വിധിക്കെതിരെ നിയമമാര്‍ഗങ്ങള്‍ തേടണമെന്ന് ആര്‍എസ്എസ് പ്രസ്താവനയിറക്കിയതിന് പിന്നാലെയാണ് 'ശബരിമലയില്‍ അനാവശ്യ വിവാദങ്ങള്‍ക്ക് പ്രസക്തിയില്ല' എന്ന തലക്കെട്ടോടെ ബിജെപി മുഖപത്രത്തില്‍ ഇത്തരത്തിലൊരു ലേഖനം വന്നിരിക്കുന്നത്.