Webdunia - Bharat's app for daily news and videos

Install App

ജസ്നയുടെ തിരോധാനം; അന്വേഷണ ഉദ്യോഗസ്ഥൻ വിരമിക്കുന്നു

Webdunia
വെള്ളി, 27 ജൂലൈ 2018 (10:24 IST)
ജസ്ന തിരോധാന കേസ് വഴി മുട്ടി നില്‍ക്കെ, അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന തിരുവല്ല ഡിവൈ.എസ്.പി വിരമിക്കുന്നു. ഈ മാസം 31നാണ് ഡിവൈ.എസ്.പി ആര്‍. ചന്ദ്രശേഖരപിള്ള വിരമിക്കുന്നത്. വിരമിക്കാന്‍ പോകുന്ന ഉദ്യോഗസ്ഥനെ ജെസ്നയുടെ കേസ് അന്വേഷണം ഏല്‍പ്പിച്ചത് വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.
 
ജസ്നയിലേക്കെത്താനുള്ള തുമ്പൊന്നും പൊലീസിന് ഇതുവരെ ലഭിച്ചിട്ടില്ല. പക്ഷേ, അന്വേഷണത്തില്‍ പുരോഗതിയുണ്ടെന്നാണു കോടതിയുടെ വിലയിരുത്തല്‍.
 
അതിനിടെ, ജസ്നയുമായി സാമ്യമുള്ള പെണ്‍കുട്ടിയെ ബംഗളൂരു മെട്രോയില്‍ കണ്ടതായി സൂചനകളുണ്ട്. ശനിയാഴ്ച വൈകീട്ടാണ് ജസ്‌നയെന്ന് തോന്നിക്കുന്ന പെണ്‍കുട്ടി മെട്രോ ഇറങ്ങി വരുന്നത് കണ്ടതായി ഒരാള്‍ പൊലീസില്‍ വിവരം അറിയിച്ചത്. 
 
ജസ്ന ജീവിച്ചിരിക്കുന്നുവെന്നും കേരളത്തിന് പുറത്താണുള്ളതെന്നുമുള്ള നിഗമനത്തിലാണ് പൊലീസ്. കഴിഞ്ഞ മാര്‍ച്ച് 22 നാണ് മുക്കൂട്ടുതറ കുന്നത്ത് വീട്ടില്‍ ജെയിംസ് ജോസഫിന്റെ മകള്‍ ജസ്നയെ (20) രാവിലെ 9.30 മുതല്‍ കാണാതായത്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഖുര്‍ആന്‍ കത്തിച്ച് ഡൊണാള്‍ഡ് ട്രംപിന്റെ പിന്തുണക്കാരിയായ വാലന്റീന ഗോമസ്

അഞ്ചല്ല ശത്രു രാജ്യത്തിന്റെ ഏഴ് യുദ്ധവിമാനങ്ങളാണ് ഒരു രാജ്യം വീഴ്ത്തിയത്; ഇന്ത്യ -പാക് സംഘര്‍ഷത്തില്‍ പ്രസ്താവനയുമായി വീണ്ടും ട്രംപ്

നായകളുടെ കടി കിട്ടിയില്ലെങ്കിലും പേവിഷബാധ വരാം; അമേരിക്കയില്‍ പേവിഷ ബാധ പടര്‍ത്തുന്നത് നായകളല്ല!

തൊഴിലുറപ്പ് തൊഴിലാളികൾക്ക് 1200 രൂപ ഓണസമ്മാനം

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

മുഴങ്ങുന്നത് മാറ്റത്തിന്റെ ശംഖൊലി?, ഇന്ത്യയ്‌ക്കൊപ്പം പഹല്‍ഗാം ഭീകരാക്രമണത്തെ എതിര്‍ത്ത് റഷ്യയും ചൈനയും

ഒന്നിലധികം സ്രോതസ്സുകളില്‍ നിന്ന് വായ്പ എടുക്കല്‍ ബുദ്ധിപരമായ നീക്കമോ?

199 രൂപ മാത്രം, ദിവസവും 2 ജിബി ഡാറ്റയും അൺലിമിറ്റഡ് കോളും, വമ്പൻ ഓഫറുമായി ബിഎസ്എൻഎൽ

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം പുതിയ ഉയരങ്ങളിലേക്കെത്തി: മോദിയുടെ ചൈന സന്ദര്‍ശനത്തിനിടെ പുകഴ്ത്തലുമായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച സ്ത്രീക്ക് കാര്‍ഡിയാക് പ്രശ്‌നം, കുഞ്ഞിന് പ്രതിരോധ ശേഷി കുറവ്; ചികിത്സയിലുള്ളത് 10പേര്‍

അടുത്ത ലേഖനം
Show comments