Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജെസ്നയ്ക്ക് പിന്നാലെ ഷബിന?- കൊല്ലത്ത് നിന്നും പെൺകുട്ടിയെ കാണാതായിട്ട് 8 ദിവസം

ജെസ്നയ്ക്ക് പിന്നാലെ ഷബിന?- കൊല്ലത്ത് നിന്നും പെൺകുട്ടിയെ കാണാതായിട്ട് 8 ദിവസം
, വ്യാഴം, 26 ജൂലൈ 2018 (09:45 IST)
കോട്ടയത്ത് നിന്നും മാസങ്ങൾക്ക് മുൻപ് കാണാതായ ജെസ്നയ്ക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്. ജസ്ന കർണാടകയിൽ എവിടെയോ ആണുള്ളതെന്ന നിഗമനത്തിലാണ് അന്വേഷണ സംഘമിപ്പോൾ. ജസ്നയുടെ കേസ് പുരോഗമിക്കവേ ഇപ്പോഴിതാ, കൊല്ലത്ത് നിന്നും മറ്റൊരു പെൺകുട്ടിയെ കാണാതായ വാർത്ത വരുന്നു.
 
കൊല്ലം തൃക്കടവൂര്‍ സ്വദേശി ഷബിനയെ കാണാതായിട്ട് എട്ടുദിവസം പിന്നിടുകയാണ്. പി.എസ്.സി പരിശീലനകേന്ദ്രത്തിലേക്ക് പോയ ഷബിന(18)യെ ചെവ്വാഴ്ചയാണ് കാണാതാവുന്നത്.
 
അന്വേഷണത്തില്‍ ഷബിനയുടെ ബാഗും പുസ്തകങ്ങളും കൊല്ലം ബീച്ചില്‍ നിന്ന് കണ്ടെത്തിയെങ്കിലും പെണ്‍കുട്ടിയുടെ തിരോധാനത്തെകുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഒന്നും ലഭ്യമായില്ല. ബീച്ചിനു സമീപത്തെ സിസി ടിവി ദൃശ്യങ്ങളില്‍ നിന്നും ഷബിന ഒറ്റയ്ക്ക് നടന്നു പോവുന്നത്തിന്റെ ദൃശ്യങ്ങള്‍ ലഭ്യമായിട്ടുണ്ട്.
 
ദുരൂഹതകള്‍ ബാക്കി നില്‍ക്കെ ഷബിനയുടെ ബന്ധുവും അടുപ്പക്കാരനുമായ യുവാവിനെ പൊലീസ് ചോദ്യം ചെയ്‌തെങ്കിലും പ്രയോജനമുണ്ടായില്ല. പെണ്‍കുട്ടിയുടെ ഫോണ്‍ ഉപയോഗത്തെ കുറിച്ചും വീട്ടുകാര്‍ക്ക് അറിവില്ലായിരുന്നു. ഏതായാലും ജെസ്ന കേസ് പോലെ ഷിബിനയുടെ തിരോധാനവും പൊലീസിനെ കുഴപ്പിക്കുകയാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മഴയുടെ ശക്തി കൂടിയാൽ പത്ത് ദിവസത്തിനുള്ളിൽ ഇടുക്കി ഡാം തുറക്കേണ്ടിവരും