കാണാതായ മുൻ യുഎഇ കോൻസലേറ്റ് ഗൺമാൻ ജയഘോഷ് തിരിച്ചെത്തി; തീർത്ഥാടനത്തിന് പോയത് എന്ന് വിശദീകരണം

Webdunia
വ്യാഴം, 25 ഫെബ്രുവരി 2021 (12:13 IST)
തിരുവനന്തപുരം: ചൊവ്വാഴ്‌ച മുതല്‍ കാണാതായ യുഎഇ കോണ്‍സുലേ‌റ്റിലെ മുന്‍ ഗണ്‍മാന്‍ ജയഘോഷ് തിരിച്ചെത്തി. ഇന്ന് പുലർച്ചെയോടെയാണ് ജയഘോഷ് വീട്ടിൽ തിരികെയെത്തിയത്. മാനസിക സംഘർഷം കുറയ്ക്കാൻ പഴനിയിൽ പോയി എന്നാണ് ഇയാൾ ബന്ധുക്കളോട് പറഞ്ഞിരിയ്ക്കുന്നത്. പൊലീസ് വീട്ടിലെത്തി ജയഘോഷിന്റെ മൊഴിയെടുക്കും. ജയഘോഷിനെ കാണാതായതിന് പിന്നാലെ ഭാര്യയുടെ പരാതിയിൽ പൊലീസ് നടത്തിയ പരിശോധനയിൽ സ്കൂട്ടർ നേമം പൊലീസ് കണ്ടെത്തിയിരുന്നു. മൊബൈൽ ഫോണും വാഹനത്തിൽ ഉണ്ടായിരുന്നു, മാനസിക സമ്മർദ്ദം കാരണം മാറിനിൽക്കുകയാണ് എന്ന് എഴുതിയ കത്തും വാഹനത്തിൽനിന്നും പൊലീസിന് ലഭിച്ചിരുന്നു. സ്വർണക്കടത്ത് കേസ് അന്വേഷണത്തിനിടെ നേരത്തെയും ജയഘോഷിനെ കാണാതായിട്ടുണ്ട്. 2020 ജൂലായ് 16ന് കാണാതായ ജയഘോഷിനെ കൈത്തണ്ട മുറിച്ച നിലയിൽ വീടിന് സമീപത്തെ കുറ്റിക്കാട്ടിലാണ് കണ്ടെത്തിയത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യുഎസ് എന്തിനും സജ്ജം, വേണ്ടത് ട്രംപിന്റെ സമ്മതം മാത്രം, ഈ വാരാന്ത്യം ഇറാനെതിരെ ആക്രമണം?

കെടിഡിസി ചെയർമാൻ സ്ഥാനത്ത് നിന്ന് പി കെ ശശി രാജിവെച്ചു, പാർട്ടിവിട്ടേക്കുമെന്ന് അഭ്യൂഹം

ഞാൻ എന്ത് ചെയ്യാനാണ്, സിനിമ റിലീസ് ചെയ്യാൻ ഒരു പിന്തുണയും ലഭിക്കുന്നില്ല, ജനനായകനെ പറ്റി എച്ച് വിനോദ്

കോപ്പിറൈറ്റ് അടിച്ചുനടന്ന ഇളയരാജയ്ക്ക് പണികൊടുത്ത് സരിഗമ, 134 പാട്ടുകൾ ഉപയോഗിക്കുന്നതിൽ വിലക്കി ഡൽഹി ഹൈക്കോടതി

തിരെഞ്ഞെടുപ്പ് അടുത്തു, ശബരിമല യുവതീപ്രവേശന വിഷയത്തിൽ കരുതലോടെ സർക്കാർ, എന്ത് നിലപാടെടുക്കും?

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇറാന്‍ ആക്രമണത്തെ അപലപിച്ച് മോദി; കുവൈത്തിന് പൂര്‍ണ്ണ പിന്തുണ

ട്യൂഷന്‍ അധ്യാപകന്‍ പീഡിപ്പിച്ച വിവരം 11 വര്‍ഷത്തിന് ശേഷം വെളിപ്പെടുത്തി; പ്രതിക്ക് 18 വര്‍ഷം കഠിന തടവ്

പൊങ്കാലയ്ക്ക് ഉപയോഗിക്കുന്ന ഇഷ്ടികകള്‍: പദ്ധതിയെ ഒരിക്കല്‍ എതിര്‍ത്തവര്‍ അത് തുടരാന്‍ തീരുമാനിച്ചത് നല്ല കാര്യമാണെന്ന് വി കെ പ്രശാന്ത്

ഇറാനെതിരായ ആക്രമണത്തെക്കുറിച്ച് മോദിക്ക് അറിയാമായിരുന്നോ? മോദി ടെല്‍ അവീവ് വിട്ടതിനു ശേഷമാണ് ആക്രമണം ആരംഭിച്ചതെന്ന് ഇസ്രായേല്‍

ആരൊക്കെ വന്നാലും എവിടെ ഒളിച്ചിരുന്നാലും ഞങ്ങൾ തീർക്കും, പുതിയ നേതാവ് മുജ്തബയേയും വധിക്കുമെന്ന് ഇസ്രായേൽ

അടുത്ത ലേഖനം
Show comments