Select Your Language

Notifications

webdunia
webdunia
webdunia
webdunia

സദാചാരവാദികൾക്ക് ഇതിലും വലിയ മറുപടി സ്വപ്നങ്ങളിൽ മാത്രം!

സദാചാര പ്രേമികൾക്ക് ഇടിവെട്ട് മറുപടി കൊടുത്ത് ജയസൂര്യയും ജൂഡും

സദാചാര പൊലീസ്
, വെള്ളി, 10 മാര്‍ച്ച് 2017 (18:49 IST)
കൊച്ചി മറൈൻഡ്രൈവിൽ ബുധനാഴ്ച നടന്നത് ശിവസേനയുടെ സദാചാര ഗുണ്ടകളുടെ അഴിഞ്ഞാട്ടമായിരുന്നെങ്കിൽ ഇന്നലെ നടന്നത് പല സംഘടനകളുടെ പ്രതിഷേധ പ്രകടനങ്ങൾ ആയിരുന്നു. പലരും പലരീതിയിൽ പ്രതിഷേധിച്ചപ്പോൾ ഒരു കാലത്ത് കേരളം ചർച്ച ചെയ്തിരുന്ന കിസ്സ് ഓഫ് ലവ് സംഘടനയും പ്രതിഷേധവുമായി എത്തി.
 
സദാചാര ഗുണ്ടായിസത്തിനെതിരേയും ചുംബന സമരത്തിനെതിരേയും പ്രമുഖർ പലരും രംഗത്തെത്തിയിരുന്നു. എന്നാൽ, നടൻ ജയസൂര്യയും സംവിധായകൻ ജൂഡ് ആന്റണി ജോസഫും നൽകിയ മറുപടിയായിരുന്നു കിടിലൻ. ഇരുവരുടെയും ഫേസ്ബുക്ക് പോസ്റ്റ് വൈറലായത് നിമിഷങ്ങൾക്കുള്ളിലാണ്.
 
വടിയുമായി ചെ 'ന്നയാൾ ' കുട ചോട്ടിൽ മകളെ കണ്ട് വടിയായി! - എന്നായിരുന്നു ജയസൂര്യ പോസ്റ്റിട്ടത്. ജൂഡിന്റേത് അതിലും കിടിലമായിരുന്നു. ഇടയ്ക്ക് കേന്ദ്രമന്ത്രി കേനക ഗാന്ധിയേയും ഒന്ന് കൊട്ടാൻ ജൂഡ് മറന്നില്ല. ''സദാചാര ഗുണ്ടായിസത്തിനെതിരെ ചുംബനസമരം. പട്ടി കടി കൊള്ളാതിരിക്കാൻ മേ‌നക ചേച്ചിയെ കല്യാണം കഴിച്ചപോലെ ആയി''. എന്നായിരുന്നു ജൂഡ് പ്രതികരിച്ചത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അവസാനം അവര്‍ കുറ്റസമ്മതം നടത്തി; മോദിയുടെ ചിത്രം പരസ്യത്തിനായി ഉപയോഗിച്ചത് തെറ്റാണെന്ന് ജിയോയും പേടിഎമ്മും