ജെസ്‌നയുടെ തിരോധാനം: പ്രതീക്ഷയായി കൂടുതൽ സിസിടിവി ദൃശ്യങ്ങൾ, മുണ്ടക്കയത്തെ ദൃശ്യങ്ങളിൽ ആൺസുഹൃത്തും

ജെസ്‌നയുടെ തിരോധാനം: പ്രതീക്ഷയായി കൂടുതൽ സിസിടിവി ദൃശ്യങ്ങൾ

Webdunia
ബുധന്‍, 4 ജൂലൈ 2018 (08:17 IST)
പത്തനംതിട്ട മുക്കൂട്ടുതറ കുന്നത്ത് വീട്ടില്‍ ജെയിംസ് ജോസഫിന്റെ മകള്‍ ജെസ്‌ന മരിയ ജെയിംസിനെ (20) കാണാതായിട്ട് നൂറ് ദിവസങ്ങൾ കഴിഞ്ഞിട്ടും തെളിവുകൾ ഒന്നും തന്നെ ലഭിക്കാതെ വഴിമുട്ടി നിന്ന പൊലീസിന് സഹായകമായി നിർണായകമായ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു. മാർച്ച് 22-ന് രാവിലെ 9.30-ന് വീട്ടിൽ നിന്നു മുണ്ടക്കയത്തേക്കു പോയ ‍ജെസ്നയെയാണ് കാണാതായത്. കാഞ്ഞിരപ്പള്ളിയിൽ ബിരുദ വിദ്യാർത്ഥിനിയായ ജെസ്‌നയുടെ തിരോധാനം സംബന്ധിച്ച് ദുരൂഹതകൾ ഏറെയാണ്.
 
പിതൃസഹോദരിയുടെ മുണ്ടക്കയത്തെ വീട്ടിലേക്ക് പോകുന്നെന്നു പറഞ്ഞ് ഇറങ്ങിയ ജെസ്നയെ എരുമേലിയിൽ രാവിലെ 10.30ന് ബസിൽ ഇരിക്കുന്നതു കണ്ടതായി സാക്ഷിമൊഴിയുണ്ടായിരുന്നു, ഒപ്പം ഇതിനു തെളിവായി സിസിടിവി ദൃശ്യങ്ങളും കിട്ടിയിരുന്നു. എന്നാൽ പിന്നീട് ജെസ്നയെക്കുറിച്ചുള്ള ഒരു വിവരവും പൊലീസിന് ലഭ്യമായിരുന്നില്ല. ജെസ്‌നയാണെന്ന് സംശയിക്കുന്ന തരത്തിൽ പലരേയും കണ്ടതായുള്ള കോളുകളും പൊലീസിന് ലഭിച്ചിരുന്നു.
 
പുതിയതായി കിട്ടിയിരിക്കുന്ന സിസി ടിവി ദൃശ്യങ്ങളിൽ മുണ്ടക്കയം ടൗണിൽ ബസ് സ്റ്റാൻഡിനു സമീപത്തെ കടയിലെ ക്യാമറ ദൃശ്യങ്ങളിൽ ജെസ്നയെ കാണാൻ സാധിക്കുന്നുണ്ട്. ഈ ക്യാമറ ദൃശ്യങ്ങൾ നേരത്തേ ഇടിമിന്നലിൽ നഷ്ടപ്പെട്ടിരുന്നു. പൊലീസ് ഹൈടെക് സെൽ വിദഗ്ധരുടെ പരിശ്രമത്തിൽ ഇപ്പോഴാണ് നഷ്ടപ്പെട്ട ദൃശ്യങ്ങൾ തിരിച്ചെടുക്കാനായത്. കാണാതായ അന്ന് 11.44ന് ബസ് സ്റ്റാൻഡിനടുത്ത കടയുടെ മുന്നിലൂടെ ജെസ്‌ന നടന്നുപോകുന്നതായാണ് ദൃശ്യങ്ങൾ. എന്നാൽ അതിന് ആറു മിനിറ്റുകൾക്കു ശേഷം ഇവിടെ ജെസ്നയുടെ ആൺ സുഹൃത്തിനെയും ദൃശ്യങ്ങളിൽ കാണാം. പക്ഷേ, ഇരുവരും ഒന്നിച്ചുള്ള ദൃശ്യങ്ങളില്ലെന്നാണ് വിവരം. ജെസ്നയാണെന്ന് സഹപാഠികളും ബന്ധുക്കളും സ്ഥിരീകരിച്ചെന്നാണ് റിപ്പോർട്ടുകൾ. ആൺ സുഹൃത്തിനെയും ചില സഹപാഠികൾ തിരിച്ചറിഞ്ഞു.
 
എന്നാൽ, മുണ്ടക്കയം ടൗണിൽ ബസ് സ്റ്റാൻഡിനു സമീപത്തെ കടയിലെ ക്യാമറ ദൃശ്യങ്ങളിൽ ജെസ്നയെ കാണാൻ സാധിക്കുന്നുണ്ട്. ഈ ക്യാമറ ദൃശ്യങ്ങൾ നേരത്തേ ഇടിമിന്നലിൽ നഷ്ടപ്പെട്ടിരുന്നു. പൊലീസ് ഹൈടെക് സെൽ വിദഗ്ധരുടെ പരിശ്രമത്തിൽ ഇപ്പോഴാണ് നഷ്ടപ്പെട്ട ദൃശ്യങ്ങൾ തിരിച്ചെടുക്കാനായത്. കാണാതായ അന്ന് 11.44ന് ബസ് സ്റ്റാൻഡിനടുത്ത കടയുടെ മുന്നിലൂടെ നടന്നുപോകുന്ന ജെസ്നയാണ് ദൃശ്യങ്ങളിൽ. ആറു മിനിറ്റുകൾക്കു ശേഷം ഇവിടെ ജെസ്നയുടെ ആൺ സുഹൃത്തിനെയും ദൃശ്യങ്ങളിൽ കാണാം. പക്ഷേ, ഇരുവരും ഒന്നിച്ചുള്ള ദൃശ്യങ്ങളില്ലെന്നാണ് വിവരം. ജെസ്നയാണെന്ന് സഹപാഠികളും ബന്ധുക്കളും സ്ഥിരീകരിച്ചെന്നാണ് അറിയുന്നത്. ആൺ സുഹൃത്തിനെയും ചില സഹപാഠികൾ തിരിച്ചറിഞ്ഞു.
 
വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ ജെസ്‌ന ധരിച്ചിരുന്നത് ചുരിദാർ ആണ്, എന്നാൽ മുണ്ടക്കയത്തെ ദൃശ്യങ്ങളിൽ ജെസ്ന ധരിച്ചിരുന്നത് ജീൻസും ടോപ്പുമാണ്. ഒരു ബാഗ് കയ്യിലും മറ്റൊരു ബാഗ് തോളിലും ഉണ്ടായിരുന്നു. പഴ്സും മറ്റും വയ്ക്കുന്ന ബാഗ് ഒരു വശത്ത് ഇട്ടിരുന്നതായും ദൃശ്യങ്ങളിൽ കാണാൻ കഴിയും. 
 
ദിവസങ്ങൾ കഴിയുന്തോറും ജെസ്‌നയുടെ കേസിൽ ദുരൂഹതകൾ ഏറിവരികയാണ്. ഈ സിസിടിവി ദൃശ്യങ്ങളെങ്കിലും പൊലീസുകാർക്ക് സഹായകരമാകുമെന്നുതന്നെ പ്രതീക്ഷിക്കാം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

വീരന്മാരുടെ രക്തസാക്ഷിത്വം പാഴാവരുത്, ഒന്നിനും ഇന്ത്യയെ തളർത്താനാകില്ല: ഷാരൂഖ് ഖാൻ

Vijay: 'അണ്ണായെ മറന്നത് ആര്?'; ഡിഎംകെയെയും സ്റ്റാലിനെയും കടന്നാക്രമിച്ച് വിജയ്

മഴയ്ക്ക് ശമനമില്ല; തെക്കന്‍ ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം

Kerala Weather: ചക്രവാതചുഴി, വീണ്ടും മഴ; സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

വാഹനങ്ങളിലെ വ്ളോഗിംഗ്: പോലീസിന് കര്‍ശന നടപടിയെടുക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

അടുത്ത ലേഖനം
Show comments