നടിയെ ലൈംഗികമായി പീഡിപ്പിച്ചു; മിഥുൻ ചക്രവർത്തിയുടെ മകനെതിരെ കേസ്
ഭാര്യ യോഗീത ബാലിക്കുമെതിരെ യുവതി പരാതി നൽകി...
Publish Date: Tue, 03 Jul 2018 (11:08 IST)
Updated Date: Tue, 03 Jul 2018 (11:09 IST)
നടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയിൽ ബോളിവുഡ് സൂപ്പര്‍ താരവും മുന്‍രാജ്യസഭാംഗവുമായ മിഥുന്‍ ചക്രവര്‍ത്തിയുടെ മകനും നടനുമായ മഹാക്ഷയ് ചക്രവര്‍ത്തിക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
മഹാക്ഷയ്ക്കൊപ്പം ഭാര്യ യോഗീത ബാലിക്കുമെതിരെ ലൈംഗിക പീഡനത്തിന് പൊലീസ് കേസ് ഫയല്‍ ചെയ്തു. നടിയും മഹാക്ഷയുടെ കാമുകിയുമായ യുവതിയുടെ പരാതിയിലാണ് നടപടി.
വഞ്ചന, പീഡനം. സമ്മതപ്രകാരമല്ലാതെയുള്ള ഗര്‍ഭഛിദ്രം എന്നിവയാണ് പരാതിയിലെ ആരോപണങ്ങള്‍. 2015 ഏപ്രിലിലാണ് യുവതിയും മഹാക്ഷയുമായി പരിചയപ്പെടുന്നത്. മേയില്‍ മഹാക്ഷയ് യുവതിയെ താന്‍ താമസിക്കുന്ന സ്ഥലത്ത വിളിച്ച് വരുത്തുകയും മയക്കുമരുന്ന് നല്‍കി ബലാത്സംഗം ചെയ്യുകയുമായിരുന്നുവെന്ന് യുവതി നൽകിയ പരാതിയിൽ പറയുന്നു.
പിന്നീട് വിവാഹം കഴിക്കാമെന്ന വാഗ്ദാനത്തില്‍ ഇരുവരും ബന്ധം തുടര്‍ന്നു. എന്നാൽ, ഗർഭിണിയായതോടെ ഗർഭം അലസിപ്പിക്കണമെന്ന് മഹാക്ഷയ് ആവശ്യപ്പെട്ടു. ഒടുവിൽ നിർബന്ധിച്ച് ഗർഭഛിന്ദ്രം നടത്തി. ഇതിനുശേഷം യോഗീതയും യുവതിയെ ഭീഷണിപ്പെടുത്താൻ തുടങ്ങി. പീഡനത്തിന് മിഥുൻ ചക്രവർത്തിയുടെ ഭാര്യയും കൂട്ടുനിന്നുവെന്നാണ് യുവതി നൽകിയ പരാതിയിൽ പറയുന്നത്.