Select Your Language

Notifications

webdunia
webdunia
webdunia
webdunia

റിയല്‍ എസ്‌റ്റേറ്റ് ബ്രോക്കറുടെ കൊലപാതകം: മുഖ്യ സൂ​ത്ര​ധാ​ര​ൻ ചക്കര ജോ​ണിയും കൂട്ടാളിയും കസ്റ്റഡിയില്‍; പിടിയിലായത് പാലക്കാട് നിന്ന്

ചാലക്കുടി കൊലപാതകക്കേസിലെ മുഖ്യപ്രതി ചക്കര ജോണി പിടിയില്‍

real estate
ചാലക്കുടി , തിങ്കള്‍, 2 ഒക്‌ടോബര്‍ 2017 (09:53 IST)
ചാലക്കുടിയില്‍ റിയല്‍ എസ്റ്റേറ്റ് ബ്രോക്കറായ രാജീവിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയായ അ​ങ്ക​മാ​ലി സ്വ​ദേ​ശി  ച​ക്ക​ര ജോ​ണി പി​ടി​യി​ൽ. ജോ​ണി​യേ​യും കൂ​ട്ടാ​ളിയായ ര​ഞ്ജി​ത്തി​നെ​യു​മാ​ണ് പാ​ല​ക്കാ​ട് നിന്ന് പിടികൂടിയത്. ഇ​രു​വ​രേ​യും ചാ​ല​ക്കു​ടി ഡി​വൈ​എ​സ്പി ഓ​ഫീ​സി​ൽ എ​ത്തി​ച്ചു ചോദ്യം ചെയ്തു വരുകയാണ്.  
 
മുഖ്യപ്രതിയായ ജോ​ണി​യെ പി​ടി​കൂ​ടാ​ൻ പൊലീ​സ് സം​സ്ഥാ​ന​ത്തി​ന് പു​റ​ത്തേക്കും അ​ന്വേ​ഷ​ണം വ്യാപിപ്പിച്ചിരുന്നു. കൊ​ര​ട്ടി​യി​ലെ ജോണിയുടെ വീ​ട്ടി​ല്‍ ന​ട​ത്തി​യ പരിശോധനയില്‍ ജോ​ണി​യു​ടെ പാ​സ്പോ​ർ​ട്ടു​ക​ൾ പൊ​ലീ​സ് ക​ണ്ടെടുത്തിരുന്നു. ഇ​തോ​ടെയാണ് ജോ​ണി രാ​ജ്യം വി​ട്ടി​ട്ടി​ല്ലെ​ന്ന് പൊലീസിനു വ്യക്തമായത്. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് പാ​ല​ക്കാ​ട്ട് നി​ന്ന് ജോ​ണിയെ പിടികൂടിയത്.
 
കഴിഞ്ഞ വെള്ളിയാഴ്ചയാണ് അ​ങ്ക​മാ​ലി നാ​യ​ത്തോ​ട് സ്വ​ദേ​ശിയായ രാജീവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാജീവിനെ ശ്വാസം മുട്ടിച്ച് കൊന്ന ശേഷം എസ്ഡി കോണ്‍വെന്റിന്റെ ഒഴിഞ്ഞു കിടന്ന കെട്ടിടത്തില്‍ മൃതദേഹം ഒളിപ്പിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് ബല പ്രയോഗം നടന്നതിന്റെ ലക്ഷണങ്ങളുണ്ടെന്നും പൊലീസ് പറഞ്ഞു.

വെള്ളിയാഴ്ച രാവിലെയാണ് രാജീവിനെ കാണാനില്ലെന്ന് മകന്‍ പൊലീസില്‍ പരാതി നല്‍കിയത്. ഇതിന് മുമ്പും രാജീവിനെ തട്ടികൊണ്ടു പോകാന്‍ ശ്രമം നടന്നതായും മകന്‍ പൊലീസിന് മൊഴി നല്‍കി.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നികുതിഭാരം കുറഞ്ഞാൽ മാത്രമേ സാധാരണക്കാർക്ക് മുന്നേറാന്‍ കഴിയൂ; ജിഎസ്ടി നിരക്കുകൾ കുറയ്ക്കുമെന്ന സൂചന നല്‍കി അരുണ്‍ ജെയ്റ്റ്‌ലി