Webdunia - Bharat's app for daily news and videos

Install App

Jio Outage:ചത്ത്, ചത്ത്, ചത്ത്.. അംബാനി ചതിച്ചു ഗയ്സ്, റെയ്ഞ്ച് കിട്ടാതെ പരക്കം പാഞ്ഞ് ജിയോ ഉപഭോക്താക്കൾ

അഭിറാം മനോഹർ
തിങ്കള്‍, 16 ജൂണ്‍ 2025 (15:41 IST)
Jio Outage
ഇന്ത്യയാകെ തരംഗം സൃഷ്ടിച്ച മൊബൈല്‍ നെറ്റ്വര്‍ക്ക് കമ്പനിയാണ് ജിയോ. ഇന്ത്യയെ ഒന്നാകെ ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ പഠിപ്പിച്ചത് ജിയോ ആണെന്ന് പറഞ്ഞാല്‍ പോലും തെറ്റില്ല. അങ്ങനെ ഒരു ലോകത്ത് ജിയോ പണിമുടക്കിയാല്‍ എന്താകും സംഭവിക്കുക. തീര്‍ച്ചയായും ജനങ്ങള്‍ പരക്കം പായും റെയ്ഞ്ച് നോക്കി വീടിന്റെ തട്ടിന്റെ മുകളിലും മരത്തിന് മുകളിലും മലയ്ക്ക് മുകളിലും കയറും. എന്നാല്‍ അതെല്ലാം തന്നെയാണ് കഴിഞ്ഞ കുറച്ച് മണിക്കൂറുകളായി കേരളത്തിലും സംഭവിക്കുന്നത്. ജിയോ നെറ്റ്വര്‍ക്ക് ഒന്നടങ്കം അടിച്ചുപോയി പരക്കം പാച്ചിലിലാണ് ഉപഭോക്താക്കള്‍.
 
ജിയോ സിം, ബ്രോഡ്ബാന്‍ഡ്, ഇന്റര്‍നെറ്റ് എല്ലാം പോയി, സ്വന്തം ഫോണിന്റെ പ്രശ്‌നമാണെന്ന് കരുതി ഉപഭോക്താക്കള്‍ പരക്കം പാഞ്ഞ് ഒടുവില്‍ എക്‌സിലെത്തിയപ്പോഴാണ് എല്ലാം അടിച്ചുപോയതാണെന്ന് മനസിലാകുന്നത്. കേരളത്തില്‍ മുഴുവനായി ജിയോ പോയത് എക്‌സിലൂടെയാണ് ഉപഭോക്താക്കള്‍ അറിയിച്ചത്. ഇതിനകം തന്നെ നിരവധി ട്രോളുകളും മീമുകളും കൊണ്ട് സോഷ്യല്‍ മീഡിയ നിറഞ്ഞുകഴിഞ്ഞു. ഇലയിട്ട് ഊണില്ല എന്നത് പോലെ ഈ ഫോണും പൊക്കി പിടിച്ചു നടക്കുന്നത് ഇനി എന്തിനാ... ഇതാണോ അംബാനി സ്വപ്നം കണ്ട ഡിജിറ്റല്‍ ഇന്ത്യ എന്ന് തുടങ്ങി ചിരിപടര്‍ത്തുന്ന കമന്റുകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയെ.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

ഇത്തവണ ബിജെപി, പ്രിയങ്കാ ഗാന്ധിയെ കാണാനില്ല, വയനാട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി

പാക്കിസ്ഥാനെ ആക്രമിച്ച വീഡിയോയുമായി ഇന്ത്യന്‍ വ്യോമസേന

പട്ടിണി മരണങ്ങൾ വ്യാജം, ഹമാസിൽ നിന്നും മോചനം വേണമെന്നാണ് പലസ്തീനികൾ പറയുന്നത്, ഹമാസ് കേന്ദ്രങ്ങളെല്ലാം നശിപ്പിക്കുമെന്ന് നെതന്യാഹു

ഫെയ്‌സ്ബുക്കില്‍ താന്‍ എഴുതിയത് കവിതയാണെന്ന് വിനായകന്‍; കേസെടുക്കാന്‍ വകുപ്പില്ലെന്ന് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

നെല്ല് സംഭരണത്തിന് കർഷക രജിസ്ട്രേഷൻ ഓഗസ്റ്റ് 25 മുതൽ

പാലക്കാട് ആദിവാസി വിഭാഗത്തില്‍പെട്ട 54കാരനെ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ച് അഞ്ച് ദിവസം പട്ടിണിക്കിട്ടു

Rahul Mamkootathil: 'ഞാന്‍ ചാടി ചവിട്ടും, അതിനെ എങ്ങനെ വളര്‍ത്തും, കൊല്ലാനായിരുന്നെങ്കില്‍ എനിക്ക് സെക്കന്റുകള്‍ മതി'; ഗര്‍ഭഛിത്രത്തിനു ഭീഷണിപ്പെടുത്തുന്ന ഫോണ്‍ കോള്‍ പുറത്ത്

ആരോപണം ഉയർത്തുന്നവർക്കാണ് തെളിയിക്കാൻ ബാധ്യത, രാജി ആലോചനയിൽ പോലുമില്ല: രാഹുൽ മാങ്കൂട്ടത്തിൽ

ആരോപണങ്ങള്‍ ഗൗരവതരം; രാഹുലിനെ പൂര്‍ണമായി തള്ളി പ്രതാപന്‍

അടുത്ത ലേഖനം
Show comments