Reading Day Wishes in Malayalam: വായനാദിന ആശംസകള്‍ മലയാളത്തില്‍
പുസ്തകങ്ങള്‍ ആത്മാവിനെ പോലെയാണ്. വായനയില്ലെങ്കില്‍ ആത്മാവില്ല. ഏവര്‍ക്കും വായനാദിനാശംസകള്‍
Reading Day Wishes in Malayalam
Reading Day Wishes in Malayalam: ജൂണ്‍ 19, വായനാദിനം (June 19, reading Day) ആചരിക്കുകയാണ്. പ്രായവ്യത്യാസമില്ലാതെ എല്ലാവരും ജീവിതത്തില്‍ സ്വായത്തമാക്കേണ്ട കഴിവാണ് പുസ്തക വായന. അറിവിന്റെ നിറകുടമാണ് ഓരോ പുസ്തകങ്ങളും. ഈ നല്ല ദിനത്തില്‍ പരസ്പരം ആശംസകള്‍ നേരാം:
1. പുസ്തകങ്ങള്‍ ആത്മാവിനെ പോലെയാണ്. വായനയില്ലെങ്കില്‍ ആത്മാവില്ല. ഏവര്‍ക്കും വായനാദിനാശംസകള്‍
2. ഓരോ പുസ്തകങ്ങളും അറിവിന്റെ സാഗരമാണ്. നല്ലൊരു വായനാശീലം വളര്‍ത്തിയെടുക്കാന്‍ നിങ്ങള്‍ക്കു സാധിക്കട്ടെ. വായനാദിനത്തിന്റെ ആശംസകള്‍ നേരുന്നു
3. വായിച്ചു വളരുന്നവര്‍ അറിവിന്റെ ലോകത്തേക്കാണ് പിച്ചവയ്ക്കുന്നത്. ഏവര്‍ക്കും വായനാദിനാശംസകള്‍
4. വായന തുടരുക, നിങ്ങള്‍ കൂടുതല്‍ മെച്ചപ്പെട്ട മനുഷ്യനാകും. വായനാദിനത്തിന്റെ ആശംസകള്‍
5. ഏവര്‍ക്കും വായനാദിനാശംസകള്‍. ആഴ്ചയില്‍ ഒരു പുസ്തകമെങ്കിലും വായിക്കുമെന്ന് ഈ നല്ല ദിവസത്തില്‍ നമുക്ക് പ്രതിജ്ഞയെടുക്കാം
6. വായനയുടെ ലോകത്തേക്ക് എത്തിയാല്‍ നിങ്ങളൊരു നല്ല മനുഷ്യനാകാന്‍ തുടങ്ങിയിരിക്കുന്നു എന്നാണ് അര്‍ത്ഥം. ഏവര്‍ക്കും വായനാദിനാശംസകള്‍.
7. നിങ്ങളെ വായനയുടെ ലോകത്തേക്ക് പ്രചോദിപ്പിച്ചവരെ ഇന്നേ ദിവസം ഓര്‍ക്കാം. വായനാദിനാശംസകള്‍ !
8. ഓരോ പുസ്തകവും ഒന്നിലേറെ തവണ വായിച്ചാല്‍ ഒന്നിലേറെ അര്‍ത്ഥതലങ്ങള്‍ കണ്ടെത്താം. ഏവര്‍ക്കും വായനാദിനാശംസകള്‍