അമീറുളിനെ തൂക്കിലേറ്റിയാലും ജയിലിലടച്ചാലും യഥാർത്ഥ കുറ്റവാളി അടുത്ത ഇരയെ തേടി നടക്കുന്നു: ജിഷയുടെ സുഹൃത്തുക്കൾ പറയുന്നു
അമീറുളിന്റെ മറവിൽ യഥാർത്ഥ പ്രതി വിലസുന്നു?
ഏറെ കോളിളക്കം സൃഷ്ടിച്ച ജിഷ കൊലക്കേസിലെ പ്രതി അമീറുൾ ഇസ്ലാമിനെതിരെയുള്ള കോടതി വിധി ഇന്നുണ്ടാകും. അമീറുൾ കുറ്റക്കാരനാണെന്ന് കോടതി ഇന്നലെ വിധിച്ചിരുന്നു. എന്നാൽ, കോടതി വിധി വന്നിട്ടും എറണാകുളം ഗവണ്‍മെന്റ് ലോ കോളജ് വിദ്യാര്‍ഥികള്‍ക്ക് ഇപ്പോഴും സംശയം ബാക്കിയാണ്.
ലോ കോളജ് വിദ്യാര്‍ഥിനിയായിരുന്നു ജിഷ. ജിഷ കൊലക്കേസ് ജനശ്രദ്ദയിൽപെടുത്തിയതും പ്രക്ഷോഭം ആരംഭിച്ചതും ഇവരായിരുന്നു. ജിഷയുടെ സഹപാഠികൾ. പീപ്പിള്‍ വോയിസ് എന്ന പേരില്‍ സംഘടനയ്ക്ക് രൂപം നല്‍കിയായിരുന്നു ഇവരുടെ പ്രക്ഷോഭം.
പ്രതി അമീറുൾ ആണെന്ന് കോടതി വിധിച്ചെങ്കിലും അല്ലെന്ന നിഗമനത്തിലാണ് സഹപാഠികൾ. സമൂഹത്തിലെ ഉന്നതരെ രക്ഷിക്കാനാണ് പോലീസ് ഇപ്പോഴും ശ്രമിക്കുന്നതെന്നും യഥാര്‍ഥ കുറ്റവാളി കാണാമറയത്താണെന്നും വിദ്യാര്‍ഥികള്‍ പറയുന്നു. രാഷ്ട്രീയ സമ്മര്‍ദത്തിനൊടുവില്‍ കിട്ടിയ ആളെ പ്രതിയാക്കുകയായിരുന്നുവെന്നും അഭിപ്രായമുയരുന്നുണ്ട്. അമീറുളിനെ തൂക്കിലേറ്റിയാലും ജയിലിലടച്ചാലും യഥാര്‍ത്ഥ കുറ്റവാളി അടുത്ത ഇരയെ തേടി നടക്കുന്നുണ്ടാകുമെന്ന് വിദ്യാർത്ഥികൾ പറഞ്ഞതായി മംഗളം റിപ്പോർട്ട് ചെയ്യുന്നു.