ജിഷയുടെ കൊലപാതകം: വിരലടയാള പരിശോധന പരാജയപ്പെട്ടു; വീട്ടില്‍ നിന്ന് കണ്ടെത്തിയ ആയുധങ്ങളില്‍ രക്തക്കറയില്ല
ജിഷയുടെ കൊലപാതകം: വിരലടയാള പരിശോധന പരാജയപ്പെട്ടു; വീട്ടില്‍ നിന്ന് കണ്ടെത്തിയ ആയുധങ്ങളില്‍ രക്തക്കറയില്ല
പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ത്ഥിനി ജിഷ കൊല്ലപ്പെട്ട സംഭവത്തില്‍ വിരലടയാള പരിശോധനയും പരാജയപ്പെട്ടു. വീട്ടില്‍ നിന്ന് കണ്ടെത്തിയ വിരലടയാളത്തിന് സംശയമുള്ളവരുടെ വിരലടയാളവുമായി സാമ്യം കണ്ടെത്താന്‍ കഴിഞ്ഞില്ല.
എന്നാല്‍, വീട്ടില്‍ നിന്നും പരിസരത്ത് നിന്നും കിട്ടിയ ആയുധങ്ങളില്‍ രക്തക്കറയില്ലാത്തതും അന്വേഷണങ്ങള്‍ക്ക് തടസമാകുകയാണ്. ഈ പശ്ചാത്തലത്തില്‍ കൊലയ്ക്ക് ഉപയോഗിച്ച ആയുധങ്ങള്‍ കൊലയാളി തന്നെ കൊണ്ടു വന്നിരിക്കാം എന്ന നിഗമനത്തിലാണ് പൊലീസ്.
അതേസമയം, ജിഷയുടെ ചേച്ചിയുടെ സുഹൃത്തിനെ കേന്ദ്രീകരിച്ച് അന്വേഷണം മുന്നോട്ട് കൊണ്ടു പോകാനാണ് പൊലീസ് ഇപ്പോള്‍ ആലോചിക്കുന്നത്. എന്നാല്‍, ഈ സുഹൃത്തിനെക്കുറിച്ച് ജിഷയുടെ ചേച്ചി വ്യക്തമായി ഒന്നും തുറന്നു പറയാത്തത് പൊലീസിന് വെല്ലുവിളിയാകുകയാണ്.