Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജിഷയുടെ ശരീരത്തിലേറ്റ മുറിവുകള്‍ മൂന്നു തരത്തിലുള്ള ആയുധങ്ങള്‍ കൊണ്ട്; ക്രൂരമായ കൊല നടത്തിയത് മലയാളികള്‍ തന്നെയെന്ന് പൊലീസ്

ജിഷയുടെ ശരീരത്തിലേറ്റ മുറിവുകള്‍ മൂന്നു തരത്തിലുള്ള ആയുധങ്ങള്‍ കൊണ്ട്; ക്രൂരമായ കൊല നടത്തിയത് മലയാളികള്‍ തന്നെയെന്ന് പൊലീസ്

ജിഷ
പെരുമ്പാവൂര്‍ , ചൊവ്വ, 3 മെയ് 2016 (09:18 IST)
പെരുമ്പാവൂര്‍ ഇരിങ്ങോളില്‍ നിയമവിദ്യാര്‍ത്ഥിനി ജിഷ അതിക്രൂരമായി കൊല്ലപ്പെട്ട സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. പെരുമ്പാവൂര്‍ ഡി വൈ എസ് പിയുടെ നേതൃത്വത്തിലാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. അതേസമയം, ജിഷയുടെ ശരീരത്തിലേറ്റ മുറിവുകള്‍ മൂന്നു തരത്തിലുള്ള ആയുധങ്ങള്‍ കൊണ്ട് ഉണ്ടായതാണെന്നും അതുകൊണ്ടുതന്നെ മൂന്നു തരത്തിലുള്ള മുറിവുകള്‍ ആണെന്നും പൊലീസ് പറഞ്ഞു.
 
ഏപ്രില്‍ 28ആം തിയതി പട്ടാപ്പകല്‍ ജിഷയുടെ വീട്ടിലാണ് അതിക്രൂരമായ കൊലപാതകം നടന്നത്. സാമ്പത്തിക പരാധീനതയിലായിരുന്ന കുടുംബമായതിനാല്‍ യുവതിക്കു നേരെയുണ്ടായ ആക്രമണത്തിനു പിന്നില്‍ മോഷണശ്രമമല്ലെന്നും ബലാത്സംഗശ്രമത്തിനിടെ യുവതി കൊല്ലപ്പെട്ടതാണെന്നുമാണ് പൊലീസ് നിഗമനം.
 
സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ 70 പേരെ ചോദ്യം ചെയ്തെങ്കിലും കാര്യമായ വിവരമൊന്നും പൊലീസിന് ലഭിച്ചിട്ടില്ല. അന്യസംസ്ഥാന തൊഴിലാളികളും ഇതില്‍ ഉള്‍പ്പെടും. അയല്‍വാസികളോടും സംസാരിച്ച പൊലീസ് കൊലയ്ക്കു പിന്നില്‍ മലയാളികള്‍ തന്നെയാണെന്നാണ് സംശയിക്കുന്നത്.
 
ആറുമാസം മുമ്പ് ഒരു ബൈക്ക് ജിഷയുടെ അമ്മയെ ഇടിച്ച് പരുക്കേല്പിച്ചിരുന്നു. അന്യസംസ്ഥാനക്കാര്‍ ആയിരുന്നു ബൈക്കില്‍ ഉണ്ടായിരുന്നത്. ഇവര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ ജിഷ തടയുകയും പരാതി നല്കുകയും ചെയ്തിരുന്നു.ഈ സംഭവത്തിലെ വൈരാഗ്യമാണോ കൊലപാതകത്തിനു പിന്നിലെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
 
ജിഷയുടെ അമ്മയ്ക്ക് ചില മാനസികവിഭ്രാന്തികള്‍ ഉണ്ടായിരുന്നതിനാല്‍ ഈ കുടുംബവുമായി അയല്‍ക്കാര്‍ നല്ല ബന്ധം പുലര്‍ത്തിയിരുന്നില്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഉത്തരാഖണ്ഡിലെ കാട്ടു തീ വേഗത്തിലുള്ള മഞ്ഞുരുകലിന് കാരണമാകുമെന്ന് ശാസ്ത്രസംഘം