Select Your Language

Notifications

webdunia
webdunia
webdunia
webdunia

അമീറുൽ കത്തികൊണ്ട് തന്റെ രഹസ്യഭാഗങ്ങളിൽ പതിവായി മുറിവേൽപ്പിച്ച് ആനന്ദിക്കുമായിരുന്നുവെന്ന് പ്രതിയുടെ ഭാര്യ; പ്രതി വിവാഹം കഴിച്ചത് പ്രായപൂർത്തിയാകുന്നതിന് മുൻപ്

ജിഷയുടെ കൊലപാതകി അമീറുൽ ഇസ്ലാമിനെക്കുറിച്ച് പുറത്തുവരുന്ന വിവരങ്ങൾ ഞെട്ടിക്കുന്നതാണ്. അമീറുലിന് രണ്ട് ഭാര്യമാർ ഉണ്ടായിരുന്നുവെന്ന് നേരത്തെ അന്വേഷണസംഘത്തിന് വ്യക്തമായ കാര്യമാണ്. എന്തുകൊണ്ടാണ് ജിഷയുടെ മ

ജിഷ
കൊച്ചി , ശനി, 18 ജൂണ്‍ 2016 (12:30 IST)
ജിഷയുടെ കൊലപാതകി അമീറുൽ ഇസ്ലാമിനെക്കുറിച്ച് പുറത്തുവരുന്ന വിവരങ്ങൾ ഞെട്ടിക്കുന്നതാണ്. അമീറുലിന് രണ്ട് ഭാര്യമാർ ഉണ്ടായിരുന്നുവെന്ന് നേരത്തെ അന്വേഷണസംഘത്തിന് വ്യക്തമായ കാര്യമാണ്. എന്തുകൊണ്ടാണ് ജിഷയുടെ മൃതദേഹം വൈകൃതമാക്കിയെന്നതിന്റെ തെളിവായിട്ടാണ് പുതിയ വിവരങ്ങളെ പൊലീസ് കാണുന്നത്.
 
പ്രായപൂർത്തിയാകുന്നതിന് മുൻപാണ് അമീറുൽ വിവാഹം കഴിക്കുന്നത്. ലൈംഗിക ബന്ധം കഴിഞ്ഞാൽ കത്തികൊണ്ട് തന്റെ രഹസ്യഭാഗങ്ങളിൽ പതിവായി മുറിവേൽപ്പിക്കാറുണ്ടെന്ന് അമിറുലിന്റെ ഭാര്യ മൊഴിനൽകി. പിന്നീട് മറ്റൊരു സ്ത്രീയെക്കൂടി ഇയാൾ വിവാഹം കഴിച്ചു. തന്നെക്കാൾ പത്ത് വയസ്കൂടുതലുള്ള ഭാര്യയോടൊപ്പം കഴിയുമ്പോഴും അമീറുൽ ലൈംഗിക വിഷയത്തിൽ അതീവതൽപ്പരനായിരുന്നുവെന്ന് വ്യക്തമായിരിക്കുകയാണ്.
 
ഈ വൈകൃതം തന്നെയാണ് കൊലപാതകത്തിന് ശേഷവും ജിഷയുടെ ശരീരം വൈകൃതമാക്കാൻ കാരണമെന്നാണ് പൊലീസ് കരുതുന്നത്. അശ്ലീല കാര്യങ്ങളോടുള്ള അമീറുലിന്റെ ഈ താൽപ്പര്യം തന്നെയാണ് പ്രതിയെ കുടുക്കിയതും. അശ്ലീല ചിത്രങ്ങൾ ഫോണിൽ ഉണ്ടായിരുന്നതുകൊണ്ടാണ് ഇയാൾ ഫോൺ ഉപേക്ഷിക്കാതിരുന്നതെന്നാണ് പൊലീസ് പറഞ്ഞത്. ഈ മൊബൈൽ വഴിയാണ് പൊലീസിന് പ്രതിയെ കുടുക്കാൻ സാധിച്ചതും.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രതിയെ പിടിച്ച ഉടന്‍ പത്രസമ്മേളനം നടത്തുന്നത് തന്റെ രീതിയല്ല, ജിഷയുടെ കൊലപാതക കേസുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങൾ പുറത്ത് വിടാനാവില്ല: ഡി ജി പി ലോക്നാഥ് ബെഹ്റ