Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊല്ലപ്പെട്ട ദിവസം ജിഷ പുറത്ത് പോയിരുന്നു, അന്ന് ഉച്ചയ്ക്ക് ജിഷ ഭക്ഷണം കഴിച്ചത് പുറത്ത് നിന്ന്; അന്വേഷണം കോതമംഗലത്തേക്കും

ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അന്വേഷണ സംഘത്തിന് കൂടുതൽ തെളിവുകൾ ലഭിച്ചു. ജിഷ കൊല്ലപ്പെടുന്നതിന് മുൻപ് അന്നേ ദിവസം രാവിലെ ജിഷ പുറത്ത് പോയിരുന്നു ഉച്ചയ്ക്ക് 1 മണിക്കാണ് തിരിച്ചെത്തിയത്. ഇതുമായി ബന്ധപ്പെട്ട് സ്വകാര്യജീവനക്കാർ നൽകിയ വിവരങ്ങളുടെ അടിസ

ജിഷ
കൊച്ചി , ചൊവ്വ, 7 ജൂണ്‍ 2016 (10:43 IST)
ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അന്വേഷണ സംഘത്തിന് കൂടുതൽ തെളിവുകൾ ലഭിച്ചു. ജിഷ കൊല്ലപ്പെടുന്നതിന് മുൻപ് അന്നേ ദിവസം രാവിലെ ജിഷ പുറത്ത് പോയിരുന്നു ഉച്ചയ്ക്ക് 1 മണിക്കാണ് തിരിച്ചെത്തിയത്. ഇതുമായി ബന്ധപ്പെട്ട് സ്വകാര്യജീവനക്കാർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണം കോതമംഗലത്തേക്കും നീളുന്നു.
 
അന്നേ ദിവസം ജിഷയെ പെരുമ്പാവൂർ- കോതമംഗലം റൂട്ടിലെ സ്വകാര്യ ബസിൽ കണ്ടതായാണ് ജീവനക്കാർ മൊഴി നൽകിയിരിക്കുന്നത്. വീട് പണിക്കായി സാമ്പത്തിക സഹായം വാഗ്ദാനം ചെയ്ത ആരെയെങ്കിലും കാണാനാണോ ജിഷ പുറത്ത് പോയതെന്നും പൊലീസിന് സംശയമുണ്ട്. 
 
അതേസമയം, കൊല്ലപ്പെട്ട ദിവസം ജിഷ ആരെയാണ് കണ്ടതെന്ന് തെളിയിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. ഉച്ചയ്ക്ക് തിരിച്ച് വീട്ടിലെത്തിയ ജിഷയ്ക്കൊപ്പം മറ്റാരെങ്കിലും ഉണ്ടായിരുന്നോ എന്നും വ്യക്തമല്ല. ഈ ദിവസത്തെ വിവരങ്ങൾ കൂടുതൽ അറിയുന്നതിനായി ജിഷയുടെ ഫോൺ വഴി പൊലീസ് നടത്തിയ അന്വേഷണവും പരാജയമായിരുന്നു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മഴക്കാലമായി, ടൂറിസത്തിന് മികവേകാൻ ഡ്രിം സീസൺ പാക്കേജ് വരുന്നു