Select Your Language

Notifications

webdunia
webdunia
webdunia
webdunia

കേരളത്തിൽ തൂക്കുകയർ കാത്തിരിക്കുന്നത് 15 പേർ, അവസാനം വധശിക്ഷ നടപ്പാക്കിയത് 26 വർഷങ്ങൾക്ക് മുൻപ്

അമീറുളിനെ തൂക്കിലേറ്റില്ല?

കേരളത്തിൽ തൂക്കുകയർ കാത്തിരിക്കുന്നത് 15 പേർ, അവസാനം വധശിക്ഷ നടപ്പാക്കിയത് 26 വർഷങ്ങൾക്ക് മുൻപ്
, വെള്ളി, 15 ഡിസം‌ബര്‍ 2017 (11:44 IST)
ജിഷ വധക്കേസിൽ പ്രതിയായ അമീറുളിനെ തൂക്കിലേറ്റാൻ കോടതി വിധിച്ചെങ്കിലും പ്രതിയെ തൂക്കിലേറ്റുമോ എന്ന സംശയമാണ് പൊതുസമൂഹത്തിനുള്ളത്. 15 പേരാണ് സംസ്ഥാനത്ത് വധശിക്ഷയ്ക്ക് വിധിയ്ക്കപ്പെട്ട് ജയിലിനുള്ളിൽ കഴിയുന്നത്. അമീറുളിനു മുന്നേ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിട്ടും ഈ 15 പേരേയും തൂക്കിലേറ്റിയിട്ടില്ല എന്നതും വസ്തുതയാണ്.  
 
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഏഴുപേരും‍. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ എട്ടുപേരുമാണ് ഉള്ളത്. ജിഷ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട അമീറുളിനെ വിയൂരിൽ എത്തിക്കുമ്പോൾ ആകെ ആളുകാളുടെ എണ്ണം 15 ആകും. 
 
സംസ്ഥാനത്ത് ഏറ്റവും ഒടുവിൽ വധശിക്ഷ നടപ്പിലാക്കിയത് 1991ലാണ്. 15 പേരെ കൊന്ന കേസിന് കണ്ണൂര്‍ ജയിലിൽ കഴിഞ്ഞ റിപ്പർ ചന്ദ്രനെയാണ് അന്ന് തൂക്കിലേറ്റിയത്. അതിനുശേഷം നിരവധിയാളുകളെ വധശിക്ഷയ്ക്ക് വിധിച്ചെങ്കിലും 26 വർഷമായി ഇതുവരെ മറ്റൊരാളെ തൂക്കിലേറ്റിയിട്ടില്ല. 
 
വധശിക്ഷ നടപ്പാക്കുന്നതില്‍ ലോകത്ത് ഏഴാംസ്ഥാനത്താണ് ഇന്ത്യ. 2012 വരെ 447 പേരെയാണ് രാജ്യത്ത് വധശിക്ഷയ്ക്കു വിധിച്ചിട്ടുള്ളത്. 2015 ല്‍ ആറുപേരെ തൂക്കിക്കൊന്നിരുന്നു. ഏറ്റവും ഒടുവില്‍ 2015ൽ യാക്കൂബ് മേമനെയാണ് രാജ്യത്ത് തൂക്കി കൊന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഭിന്നലിംഗക്കാരനെ സന്നിധാനത്തു നിന്നു പൊലീസ് പിടികൂടി ; ദര്‍ശനം നടത്തുന്നത് ആചാരലംഘനമാണോ എന്നറിയില്ലെന്ന് ദേവസ്വം ബോര്‍ഡ്