Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജിഷ വധക്കേസ്: ആദ്യ സംഘം അന്വേഷണ ചുമതലയേറ്റ രണ്ട് ദിവസത്തിനുള്ളിൽ കത്തി കണ്ടെത്തിയിരുന്നു, അതുതന്നെയെന്ന് സ്ഥിരീകരണം

ജിഷ കൊലക്കേസിലെ പ്രധാന തെളിവായ കത്തിയുടെ കാര്യത്തിൽ കൂടുതൽ സ്ഥിരീക്കരണമായി.

ജിഷ വധക്കേസ്: ആദ്യ സംഘം അന്വേഷണ ചുമതലയേറ്റ രണ്ട് ദിവസത്തിനുള്ളിൽ കത്തി കണ്ടെത്തിയിരുന്നു, അതുതന്നെയെന്ന് സ്ഥിരീകരണം
കൊച്ചി , ചൊവ്വ, 5 ജൂലൈ 2016 (08:14 IST)
ജിഷ കൊലക്കേസിലെ പ്രധാന തെളിവായ കത്തിയുടെ കാര്യത്തിൽ കൂടുതൽ സ്ഥിരീക്കരണമായി. അമീറുൽ ഇസ്ലാം ജിഷയെ കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തി ആദ്യത്തെ അന്വേഷണ സംഘം കണ്ടെത്തിയതു തന്നെയെന്ന് സ്ഥിരീകരിച്ചു. കത്തിയിൽ പുരണ്ട രക്തം ജിഷയുടേത് തന്നെയെന്ന് ഫൊറൻസിക് പരിശോധനയിൽ വ്യക്തമായതിനെ തുടർന്നാണിത്.
 
ആദ്യ സംഘം അന്വേഷണ ചുമതലയേറ്റ് രണ്ട് ദിവസത്തിനകം കത്തി കണ്ടെടുത്തിരുന്നു.
ജിഷയുടെ വീടിനടുത്ത കനാലില്‍നിന്നാണ് കത്തി കണ്ടെടുത്തത്. ഏതാണ്ട് 45 സെന്‍റീമീറ്റര്‍ നീളമുള്ള കത്തിയാണ് കൃത്യത്തിന് ഉപയോഗിച്ചത്. ആദ്യ സംഘം കണ്ടെടുത്ത കത്തിയുടെ പിടിയോട് ചേര്‍ന്നാണ് രക്തക്കറ  കാണപ്പെട്ടത്. ഇതിന്റെ പിടിക്കകത്തേക്ക് രക്തമിറങ്ങിയിട്ടുണ്ടാവാമെന്ന അഭിപ്രായമുയര്‍ന്നപ്പോള്‍ പുതിയ സംഘം ഇത് തിരുവനന്തപുരം ഫോറന്‍സിക് ലാബില്‍ പരിശോധനക്ക് അയക്കുകയായിരുന്നു.ഇതിന്റെ ഫലമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കേന്ദ്രമന്ത്രിസഭ ഇന്ന് പുനസംഘടിപ്പിക്കും; പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ രാവിലെ 11ന്