Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജിഷ വധക്കേസ്; അന്വേഷണത്തിന് കൂടുതൽ സമയം വേണമെന്ന് പൊലീസ്

ജിഷ കൊലക്കേസിൽ കൂടുതൽ സമയം ആവശ്യപ്പെട്ട് പൊലീസ്

ജിഷ വധക്കേസ്; അന്വേഷണത്തിന് കൂടുതൽ സമയം വേണമെന്ന് പൊലീസ്
കൊച്ചി , വെള്ളി, 12 ഓഗസ്റ്റ് 2016 (08:13 IST)
പെരുമ്പാവൂരിലെ നിയമവിദ്യാർത്ഥിനി ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കുറ്റപത്രം സമർപ്പിക്കാൻ കൂടുതൽ സമയം വേണമെന്ന് പൊലീസ്. അന്വേഷണം പൂർത്തിയാക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ പ്രോസിക്യൂഷൻ അപേക്ഷ സമർപ്പിച്ചു. കേസിലെ പ്രതി അമീറുൾ ഇസ്ലാം ജാമ്യാപേക്ഷ സമർപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് പൊലീസ് അപേക്ഷ സമർപ്പിച്ചത്.
 
കൊലപാതകക്കേസുകളുടെ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കാൻ 90 ദിവസമാണ് അനുവദിക്കാറുള്ളത്. എന്നാൽ അമീറുളിനെതിരെ ദളിത് പീഡന നിരോധ നിയമപ്രകാരവും കേസെടുത്തതോടെ കുറ്റപത്രം സമര്‍പ്പിക്കാനുള്ള കാലാവധി 60 ദിവസമായി കുറഞ്ഞു. കാലവധിക്കുള്ളിൽ കുറ്റപത്രം നൽകിയില്ലെങ്കിൽ  പ്രതിക്ക് സോപാധികജാമ്യം ലഭിക്കും. ഈ സാഹചര്യത്തിലാണ് കൂടുതൽ സമയം വേണമെന്ന് പൊലീസ് ആവശ്യപ്പെട്ടത്. പ്രോസിക്യൂന്ന്റ്റെ ആവശ്യവും ജാമ്യാപേക്ഷയും കോടതി അടുത്തദിവസം പരിഗണിക്കും.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആന്‍ട്രിക്‌സ്- ദേവാസ് ഇടപാട്; ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ജി മാധവന്‍ നായരെ പ്രതിയാക്കി സിബിഐ കുറ്റപത്രം