ജിഷ കൊലക്കേസ്: സംശയം അയൽക്കാരെ, പുറമെ നിന്നൊരാൾ അക്രമിക്കില്ല എന്ന് ജിഷയുടെ അച്ഛൻ പപ്പു
ജിഷയെ കൊലചെയ്തത് പ്രദേശവാസികളിൽ ഉള്ളവർ തന്നെയെന്ന് ജിഷയുടെ പിതാവ് പപ്പു. പുറമെ നിന്ന് ഒരാൾ വീട്ടിലേക്ക് വരാൻ സാധ്യതയില്ലെന്നും ജിഷയെ അക്രമിച്ചത് സമീപവാസികൾ തന്നെയാണെന്ന് താൻ ഉറച്ച് വിശ്വസിക്കുന്നുവെന്നും പപ്പു ഒരു വാർത്താ ചാനലിനോട് പറഞ്ഞു.
Publish Date: Fri, 27 May 2016 (18:16 IST)
Updated Date: Fri, 27 May 2016 (18:20 IST)
ജിഷയെ കൊലചെയ്തത് പ്രദേശവാസികളിൽ ഉള്ളവർ തന്നെയെന്ന് ജിഷയുടെ പിതാവ് പപ്പു. പുറമെ നിന്ന് ഒരാൾ വീട്ടിലേക്ക് വരാൻ സാധ്യതയില്ലെന്നും ജിഷയെ അക്രമിച്ചത് സമീപവാസികൾ തന്നെയാണെന്ന് താൻ ഉറച്ച് വിശ്വസിക്കുന്നുവെന്നും പപ്പു ഒരു വാർത്താ ചാനലിനോട് പറഞ്ഞു.
ജിഷയുടെ കൊലപതകം സംബന്ധിച്ച് കേസന്വേഷണം പുതിയ അന്വേഷണ സംഘത്തിന് കൈമാറി. എ ഡി ജി പി ബി സന്ധ്യയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിനാണ് ചുമതല. അന്വേഷണത്തിന്റെ ആദ്യപടിയായി സംഘം ജിഷയുടെ വീടും പരിസരവും പരിശോധിച്ചു.
അതേസമയം, അന്വേഷണത്തിന് സമയമെടുക്കുമെന്നും ക്ഷമയോടെ കാത്തിരിക്കണമെന്നും ബി സന്ധ്യ വ്യക്തമാക്കിയിരുന്നു. പഴയ അന്വേഷണ സംഘത്തെക്കുറിച്ച് പ്രതികരിക്കാൻ ഇല്ലെന്നും സന്ധ്യ വ്യക്തമാക്കി. പുതിയ അന്വേഷണം എങ്ങനെ ആയിരിക്കണമെന്ന കാര്യത്തിൽ യോഗത്തിൽ തീരുമാനമയതായും വാർത്തയുണ്ട്.