Webdunia - Bharat's app for daily news and videos

Install App

പ്രതിയെ ആലുവ പൊലീസ് ക്ലബ്ബിൽ എത്തിച്ചു, അറസ്റ്റ് ഉടൻ; എഡിജിപി ബി സന്ധ്യ മാധ്യമപ്രവർത്തകരെ കാണും

ജിഷകൊലക്കേസിലെ പ്രതി അമീർ ഉൾ ഇസ്ലാമിനെ ആലുവയിലെ പൊലീസ് ക്ലബ്ബിൽ എത്തിച്ചു. അന്വേഷണ സംഘം യോഗം ചേരുകയാണ്. കൊലപാതകവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ യോഗത്തിന് ശേഷം വ്യക്തത വരുത്തും. എ ഡി ജി പി ബി സന്ധ്യ മാധ്

Webdunia
വ്യാഴം, 16 ജൂണ്‍ 2016 (16:58 IST)
ജിഷകൊലക്കേസിലെ പ്രതി അമീർ ഉൾ ഇസ്ലാമിനെ ആലുവയിലെ പൊലീസ് ക്ലബ്ബിൽ എത്തിച്ചു. അന്വേഷണ സംഘം യോഗം ചേരുകയാണ്. കൊലപാതകവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ യോഗത്തിന് ശേഷം വ്യക്തത വരുത്തും. എ ഡി ജി പി ബി സന്ധ്യ മാധ്യമപ്രവർത്തകരെ കാണുമെന്നാണ് റിപ്പോർട്ടുകൾ. 
 
യോഗത്തിന് ശേഷം പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് സൂചനകൾ. പ്രതിയെ പിടികൂടിയ അന്വേഷണ സംഘം തന്നെയാണ് ആലുവയിലെ പൊലീസ് ക്ലബ്ബിലേക്ക് കൊലയാളിയെ കൊണ്ടുവന്നത്. ജനങ്ങൾ തിങ്ങിനിറഞ്ഞതിനാൽ അതീവസുരക്ഷയാണ് പൊലീസ് നൽകിയിരിക്കുന്നത്. അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയാലും പ്രതിയെ നാളെയാകും കോടതിയിൽ ഹാജരാക്കുക.
 
അതേസമയം, മുൻവൈരാഗ്യമാണ് ജിഷയെ കൊലചെയ്യാനുണ്ടായ കാരണമെന്ന് പ്രതി പൊലീസിനോട് പറഞ്ഞിരുന്നു. കൊലപാതകം ചെയ്യുന്നതിന് മുൻപും പല തവണ ഇയാൾ ജിഷയെ ഉപദ്രവിക്കാൻ ശ്രമിച്ചിരുന്നു. പാലക്കാട് നിന്നുമാണ് പ്രതിയെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
 

വായിക്കുക

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

Israel - Iran Conflict: പഹ്ലവി ഭരണം പൊളിച്ച അയ്യത്‌തൊല്ലാ ഖൊമൈനിയുടെ ഇസ്ലാമിക വിപ്ലവം, ഇസ്രായേലും സൗദിയും ഇറാൻ്റെ ശത്രുക്കളായത് ഇങ്ങനെ

ഇറാനിൽ കുടുങ്ങിയവരിൽ മലപ്പുറം സ്വദേശികളും, വ്യോമാതിർത്തികൾ അടച്ചു, കരമാർഗം പോകാമെന്ന് ഇറാൻ

ഖമൈനിയെ കൊല്ലാൻ ഇസ്രായേൽ പദ്ധതിയിട്ടു, തടഞ്ഞത് ട്രംപിൻ്റെ ഇടപെടലെന്ന് റിപ്പോർട്ട്

ഉത്തര്‍പ്രദേശില്‍ രണ്ടുദിവസത്തിനിടെ ഇടിമിന്നലേറ്റ് മരിച്ചത് 6 കുട്ടികള്‍ ഉള്‍പ്പെടെ 25 പേര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: 38 വിമാന സര്‍വീസുകള്‍ വെട്ടിച്ചുരുക്കി, 3 വിദേശസര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ

ഇറാനില്‍ ഖമനേയി ഉള്‍പ്പെടെ ആരും സുരക്ഷിതരല്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു

ഒടുവില്‍ ഇസ്രയേലിനെതിരെ ആവനാഴിയിലെ ശക്തമായ ആയുധമെടുത്ത് ഇറാന്‍; ഇസ്രയേലില്‍ ക്ലസ്റ്റര്‍ ബോംബുകള്‍ വീണെന്ന് റിപ്പോര്‍ട്ട്

Rain Alert: ന്യൂനമർദ്ദപാത്തിയും ചക്രവാതച്ചുഴിയും; മഴ തുടരും, ശക്തമായ കാറ്റിനും സാധ്യത

P.V.Anvar: കടന്നാക്രമിക്കേണ്ട, ഭാവിയില്‍ ഒപ്പം നിര്‍ത്തണം; അന്‍വറിനെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസും ലീഗും

അടുത്ത ലേഖനം
Show comments