ജിഷ മദ്യം സ്വയം കഴിച്ചതല്ല; കുത്തേറ്റ് വീണ ജിഷ വെള്ളം ആവശ്യപ്പെട്ടപ്പോള്‍ മദ്യം ഒഴിച്ചു കൊടുത്തത് പ്രതി അമിയൂര്‍ ഇസ്ലാം

പെരുമ്പാവൂർ ജിഷ വധക്കേസിലെ കൊലയാളിയുമായി പൊലീസ് ആലുവ പൊലീസ് ക്ലബിലേക്ക് പുറപ്പെട്ടു.

Webdunia
വ്യാഴം, 16 ജൂണ്‍ 2016 (16:35 IST)
പെരുമ്പാവൂർ ജിഷ വധക്കേസിലെ കൊലയാളിയുമായി പൊലീസ് ആലുവ പൊലീസ് ക്ലബിലേക്ക് പുറപ്പെട്ടു. കൊലയാളി പിടിയിലായ അസം സ്വദേശി അമിയൂര്‍ ഇസ്ലാം (23) തന്നെയെന്ന് ഡി ജി പി സ്ഥിരീകരിച്ചു. കുത്തേറ്റതിനെ തുടര്‍ന്ന് ജിഷ നിലത്ത് വീണപ്പോള്‍ തന്നോട് വെള്ളം ചോദിച്ചെന്നും ഈ സമയം താന്‍ ജിഷയ്ക്ക് നല്‍കിയത് മദ്യമായിരുന്നുവെന്നും പ്രതി പൊലീസിനോട് പറഞ്ഞു. കൂടാതെ ചെരുപ്പില്‍ ചെളി പറ്റിയതിനാലാണ് താന്‍ സംഭവസ്ഥലത്തു തന്നെ ചെരുപ്പ് ഉപേക്ഷിച്ചതെന്നും പ്രതി വ്യക്തമാക്കി. അതേസമയം ഡി ജി പി ലോക്നാഥ് ബെഹ്‌റ മുംബൈയില്‍ നിന്നും ആലുവയിലേക്ക് തിരിച്ചു. അതിനുശേഷം മാത്രമേ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയുള്ളൂയെന്നാണ് സൂചന. 
 
പരിശോധനാഫലം അനുകൂലമായ സാഹചര്യത്തിൽ യുവാവിന്റെ അറസ്റ്റ് വൈകുംനേരത്തിനുള്ളിൽ രേഖപ്പെടുത്തും. ഇയാള്‍ക്ക് ലൈംഗിക വൈകൃത സ്വഭാവമുള്ളതായും സൂചനയുണ്ട്. മൂന്ന് ദിവസമായി ഇയാള്‍ കസ്റ്റഡിയിലുള്ളതായാണ് സൂചന. ജിഷയുടെ വീടിന്റെ പണിക്ക് എത്തിയപ്പോഴാണ് ഇരുവരും തമ്മില്‍ സൗഹൃദത്തിലാകുന്നത്. ജിഷയുടെ വീട്ടില്‍നിന്ന് 200 മീറ്റര്‍ അകലെയാണ് പ്രതിയും കൂട്ടുകാരും താമസിച്ചിരുന്നത്.
 
അമിയൂര്‍ ഇസ്ലാം ജിഷയുടെ സുഹൃത്തായിരുന്നുവെന്നും പിന്നീട് ബന്ധം മുറിയുകയുമായിരുന്നു. ഇതിന്റെ പകയാണ് കൊലപാതകത്തിന് കാരണമായതെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. കൊലയാളി ധരിച്ചിരുന്നതായി സംശയിക്കുന്ന കറുത്ത റബ്ബർ ചെരുപ്പു വാങ്ങിയ കടയുടമയുടെ മൊഴികളും അന്വേഷണത്തിനു സഹായകരമായിട്ടുണ്ട്.
 
ഏപ്രിൽ 28 നു ജിഷ കൊല്ലപ്പെടുന്നതിനു മുൻപ്, മാർച്ച് 15 നു ശേഷം പെരുമ്പാവൂരിലെ സ്റ്റുഡിയോയിൽ ഫോട്ടോ എടുക്കാൻ എത്തിയിരുന്നു. ആ സമയം ജിഷയോടൊപ്പം ഒരു യുവാവും ഉണ്ടായിരുന്നതായിട്ടാണ് റിപ്പോര്‍ട്ട്. ഇയാളെക്കുറിച്ച് പൊലീസിന് വ്യക്തമായ വിവരങ്ങള്‍ ലഭിച്ചു. ഇയാളാണ് അസം സ്വദേശിയെന്നാണ് റിപ്പോര്‍ട്ട്. അപേക്ഷ അയക്കാന്‍ ആണെന്ന് പറഞ്ഞായിരുന്നു ജിഷ ഫോട്ടോ എടുക്കാന്‍ പോയത്. എന്നാല്‍ വ്യത്യസ്ഥ തരത്തിലുള്ള ഫോട്ടോകള്‍ ആണ് അന്ന് ജിഷ എടുത്തത്. ഇതിന്റെ ഒരു കോപ്പി പോലും വീട്ടിലുണ്ടായിരുന്നില്ല.

വായിക്കുക

ലോകകപ്പാണ് വരുന്നത്, ഗില്ലിന്റെയും സൂര്യയുടെയും ഫോം ഇന്ത്യയ്ക്ക് ആശങ്ക നല്‍കുന്നതെന്ന് ദീപ് ദാസ് ഗുപ്ത

എന്തേ ഇടപെടാൻ വൈകി ?, ഇൻഡിഗോ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ ചോദ്യങ്ങളുമായി ഡൽഹി ഹൈക്കോടതി

ബ്രിട്ടീഷ് സീരീസ് പീക്കി ബ്ലൈന്‍ഡേഴ്‌സിലെ കഥാപാത്രങ്ങളെ പോലെ വസ്ത്രം ധരിച്ചതിന് നാലുയുവാക്കളെ താലിബാന്‍ അറസ്റ്റുചെയ്തു

എല്‍ഡിഎഫ് വന്‍ വിജയം നേടുമെന്ന് പിണറായി വിജയന്‍

അമേരിക്ക സുരക്ഷ ഉറപ്പുനല്‍കിയാല്‍ യുക്രെയിനില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ തയ്യാറാണെന്ന് സെലന്‍സ്‌കി

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല സ്വര്‍ണ മോഷക്കേസ്: അന്വേഷണം ഇഡിക്ക്, മൂന്ന് പ്രതികളുടെ ജാമ്യം തള്ളി

പാരഡി ഗാനം നീക്കാന്‍ മെറ്റയ്ക്കും യൂട്യൂബിനും കത്ത് നല്‍കില്ല; പാരഡി ഗാനത്തില്‍ കേസെടുക്കില്ലെന്ന് പോലീസ്

തിരഞ്ഞെടുപ്പ് ജയിച്ചിട്ടും തമ്മിലടി; ലത്തീന്‍ സഭയ്ക്കു വഴങ്ങാന്‍ യുഡിഎഫ്

ഭീതി ഒഴിഞ്ഞു: വയനാട് പനമരം ജനവാസ മേഖലയില്‍ ഇറങ്ങിയ കടുവ വനത്തിലേക്ക് കയറി

മൂടല്‍മഞ്ഞ് വിമാന സര്‍വീസുകളെ ബാധിക്കാന്‍ സാധ്യത; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി ഡല്‍ഹി വിമാനത്താവളം

അടുത്ത ലേഖനം
Show comments