Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജിഷ വധക്കേസ്: ജിഷ അവസാനമായി സഞ്ചരിച്ച പാതയിലൂടെ പൊലീസ്, അന്വേഷണം വാടക കൊലയാളിയിലേക്ക് തിരിയുന്നു

നിയമവിദ്യാർത്ഥിനി ജിഷയുടെ കൊലപാതക കേസിന്റെ അന്വേഷണം വാടക കൊലയാളിയിലേക്ക് തിരിയുന്നതായി റിപ്പോർട്ടുകൾ. ജിഷയുടെ വീടിനുള്ളിൽ നിന്നും ലഭിച്ച വിരലടയാളങ്ങൾ കസ്റ്റ്ഡിയിൽ ഉള്ളവരുടേതുമായി സാമ്യമില്ലാത്ത സാഹചര്യത്തിലാണ് ഈ നീക്കം.

ജിഷ വധക്കേസ്: ജിഷ അവസാനമായി സഞ്ചരിച്ച പാതയിലൂടെ പൊലീസ്, അന്വേഷണം വാടക കൊലയാളിയിലേക്ക് തിരിയുന്നു
പെരുമ്പാവൂർ , ചൊവ്വ, 10 മെയ് 2016 (16:40 IST)
നിയമവിദ്യാർത്ഥിനി ജിഷയുടെ കൊലപാതക കേസിന്റെ അന്വേഷണം വാടക കൊലയാളിയിലേക്ക് തിരിയുന്നതായി റിപ്പോർട്ടുകൾ. ജിഷയുടെ വീടിനുള്ളിൽ നിന്നും ലഭിച്ച വിരലടയാളങ്ങൾ കസ്റ്റ്ഡിയിൽ ഉള്ളവരുടേതുമായി സാമ്യമില്ലാത്ത സാഹചര്യത്തിലാണ് ഈ നീക്കം.
 
അതേസമയം, അയൽവാസികളായ പുരുഷൻ‌മാരുടേയും വിരലടയാളം അന്വേഷണസംഘം ശേഖരിച്ചു. വിരലടയാളം തിരിച്ചറിയുന്നതിനായി ആധാർ ഡേറ്റാ ബാങ്കിന്റെ സഹായവും തേടിയിരിക്കുകയാണ്. കൊലപാതകത്തിന്റെ ക്രൂരതയെക്കാൾ തെളിവ് നശിപ്പിച്ച രീതിയാണ് പൊലീസിനെ കുഴപ്പിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് എട്ട് പേരെ കസ്റ്റ്ഡിയിൽ എടുത്തിരുന്നു. ഇതിൽ അഞ്ചു പേരെ വിട്ടയക്കുകയും ചെയ്തു.
 
മരണത്തിന് തലേദിവസം ജിഷ വലിയ ശബ്ദത്തിൽ സംസാരിച്ചിരുന്നുവെന്ന അയൽവാസികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ്. മരണത്തിന് തൊട്ട് മുന്‍പുള്ള ദിവസങ്ങളില്‍ ജിഷയുടെ ഫോണ്‍ സംഭാഷണങ്ങള്‍, യാത്രകള്‍ എന്നിവയെക്കുറിച്ച് അറിയാന്‍ അമ്മയുടെ മൊഴിയെടുക്കും. ആശുപത്രിയില്‍ കഴിയുന്ന അച്ഛന്റേയും മൊഴി എടുക്കുമെന്നും അന്വേഷണ വൃത്തങ്ങൾ വ്യക്തമാക്കുന്നു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ഇടപാട്: സോണിയാ ഗാന്ധി മറുപടി പറയേണ്ടത് അതിവൈകാരികതയിലൂടെയല്ലെന്ന് ബൃന്ദ കാരാട്ട്