ജിഷ കൊലക്കേസ്: പൊലീസ് നിരന്തരമായി പീഡിപ്പിക്കുന്നുവെന്ന് സഹപാഠികൾ
ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് നിരന്തരമായി പീഡിപ്പിക്കുന്നുവെന്ന് ജിഷയുടെ സഹപാഠികൾ. ജിഷയുടെ കൊലയാളിയെ എത്രയും പെട്ടന്ന് കണ്ടെത്തണം എന്നാവശ്യപ്പെട്ട് ആക്ഷൻ കൗൺസിൽ രൂപീകരിച്ച് സമരം ചെയ്തതിനാണ് പൊലീസ് മോശമായി പെരുമാറുന്നതെന്ന് ജിഷയുടെ സഹപാഠി
ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് നിരന്തരമായി പീഡിപ്പിക്കുന്നുവെന്ന് ജിഷയുടെ സഹപാഠികൾ. ജിഷയുടെ കൊലയാളിയെ എത്രയും പെട്ടന്ന് കണ്ടെത്തണം എന്നാവശ്യപ്പെട്ട് ആക്ഷൻ കൗൺസിൽ രൂപീകരിച്ച് സമരം ചെയ്തതിനാണ് പൊലീസ് മോശമായി പെരുമാറുന്നതെന്ന് ജിഷയുടെ സഹപാഠികളായ നിയമവിദ്യാർത്ഥികൾ വ്യക്തമാക്കി.
പൊലീസിന്റെ അന്വേഷണം ശരിയായ രീതിയിൽ അല്ലെന്നും ആണെങ്കിൽ പ്രക്ഷോഭങ്ങളെയും സമരങ്ങളെയും പേടിക്കേണ്ട ആവശ്യമില്ലെന്നും സഹപാഠികൾ അറിയിച്ചു. ചോദ്യം ചെയ്യുന്നതിനായി പെൺകുട്ടികളെ വരെ ഒഴുവാക്കുന്നില്ലെന്നും, രാത്രികാലങ്ങളിൽ വീടുകളിൽ കയറി സഹപാഠികളിൽ പലരേയും പൊലീസ് പിടികൂടാൻ ശ്രമിക്കുന്നുണ്ടെന്നും വിദ്യാർത്ഥികൾ പറഞ്ഞു.
അതേസമയം, വിദ്യാർത്ഥികളെ ഒഴുവാക്കി അന്വേഷണം മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കില്ലെന്നും സഹപാഠികളിൽ ഒരുപക്ഷേ കൊലയാളി ഒളിച്ചിരുപ്പുണ്ടാകാം എന്നാണ് പൊലീസിന്റെ വാദം. അന്വേഷണത്തിൽ പൊലീസിനോട് സഹകരിക്കാത്തതും ഇവരുടെ മേൽ ഉള്ള സംശയത്തിന് ആക്കം കൂട്ടുന്നു.