Select Your Language

Notifications

webdunia
webdunia
webdunia
webdunia

അങ്ങനെ അമീറുള്‍ ആ കുറ്റം ഏറ്റെടുത്തു... - ജിഷ കേസില്‍ സംഭവിച്ചത്

രണ്ടു പേരെ പിടിച്ചു, ഒരാളെ ഇടിച്ചു കൊന്നു, ഭയം കാരണം അമീറുള്‍ കുറ്റം ഏറ്റെടുത്തു; ജിഷ കേസില്‍ ഞെട്ടിക്കുന്ന വെളിപ്പെ‌ടുത്തല്‍

അങ്ങനെ അമീറുള്‍ ആ കുറ്റം ഏറ്റെടുത്തു... - ജിഷ കേസില്‍ സംഭവിച്ചത്
, ശനി, 11 നവം‌ബര്‍ 2017 (14:23 IST)
കോളിളക്കം സൃഷ്ടിച്ച ജിഷ കൊലക്കേസില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പ്രതിഭാഗം വക്കീല്‍ അഡ്വ. ബി എ ആളൂര്‍ രംഗത്ത്. പൊലീസിനെ ഭയന്നാണ് പ്രതിയായ അമീറുള്‍ ഇസ്ലാം കുറ്റം സമ്മതിച്ചതെന്ന് ആളൂര്‍ വ്യക്തമാക്കുന്നു. കേസുമായി ബന്ധപ്പെട്ട് അമീറുള്‍ ഇസ്ലാമിനൊപ്പം കസ്റ്റഡിയില്‍ എടുത്ത അനാറുള്‍ ഇസ്ലാം പൊലീസിന്റെ ചോദ്യം ചെയ്യലിനിടെ മര്‍ദ്ധനമേറ്റ് മരണപ്പെടുകയായിരുന്നെന്നാണ് വിവരം ലഭിച്ചിട്ടുള്ളതെന്നും ഇക്കാര്യം വിചാരണകോടതിയെ ധരിപ്പിച്ചിട്ടുണ്ടെന്നും ആളുര്‍ വ്യക്തമാക്കി.
 
അമീറുള്‍ ഉള്‍പ്പെടെ മൂന്ന് പേരെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നത്. ഇതില്‍ ഒരാള്‍ രക്ഷപെട്ടു. ഭീകരമായ മര്‍ദ്ദനത്തിനിടെ അനാറു‌ള്‍ കൊല്ലപ്പെട്ടു. കുറ്റംസമ്മതിച്ചില്ലെങ്കില്‍ തന്നേയും കൊലപ്പെടുത്തുമെന്ന് കരുതിയാണ്` അമീറുള്‍ കുറ്റം സമ്മതിച്ചതെന്നും ആളൂര്‍ പറയുന്നു. 
 
ജിഷ കേസില്‍ അറസ്റ്റ് നടക്കുന്ന അവസരത്തില്‍ പെരുമ്പാവൂരില്‍ കണ്ടെത്തിയ അജ്ഞാത മൃതദ്ദേഹം തിരിച്ചറിഞ്ഞിട്ടില്ല. ഈ വസ്തുത കൂടി കേസില്‍ പരാമര്‍ശിക്കപ്പെടുമെന്നും ആളൂര്‍ കൂട്ടിച്ചേര്‍ത്തു. ഇക്കാര്യത്തില്‍ പ്രധാനമായും വിസ്തരിക്കുക അന്നത്തെ റൂറല്‍ എസ് പി ഉണ്ണിരാജയെയായിരിക്കുക്കും.
 
കേസില്‍ 30 പേരെ പുനര്‍വിചാരണ നടത്താന്‍ അവസരം നല്‍കണമെന്നാവശ്യപ്പെട്ട് ആളൂര്‍ നല്‍കിയ ഹര്‍ജിയില്‍ ആറ് പേരെ വിസ്തരിക്കാന്‍ ഹൈക്കോടതി അനുമതി നല്‍കിയിരുന്നു. ഇതില്‍ ഉണ്ണിരാജ, ജിഷയുടെ പിതാവ് പാപ്പു, സഹോദരി ദീപ തുടങ്ങിയവരാണുള്ളത്. പാപ്പു മരണപ്പെട്ടതോടെ വിസ്താരം നേരിടേണ്ടവരുടെ എണ്ണം ആറായി ചുരുങ്ങി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രണയാഭ്യര്‍ത്ഥന നടത്തുമ്പോള്‍ ഇതുപോലെ നടത്തണം !