Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജിഷയും അമ്മയും പൊലീസില്‍ നിരവധി പരാതികള്‍ നല്കിയിരുന്നു; എന്നാല്‍ അന്വേഷണത്തില്‍ പൊലീസ് അനാസ്ഥ കാണിച്ചു

ജിഷയും അമ്മയും പൊലീസില്‍ നിരവധി പരാതികള്‍ നല്കിയിരുന്നു; എന്നാല്‍ അന്വേഷണത്തില്‍ പൊലീസ് അനാസ്ഥ കാണിച്ചു

ജിഷ
പെരുമ്പാവൂര്‍ , ചൊവ്വ, 3 മെയ് 2016 (11:48 IST)
ആശ്രയിക്കാന്‍ ആരുമില്ലാതിരുന്ന രണ്ടു സ്ത്രീകള്‍ പ്രതിസന്ധിഘട്ടങ്ങള്‍ വന്നപ്പോള്‍ പൊലീസിനെ സമീപിച്ചു. എന്നാല്‍, തുടര്‍ച്ചയായ അവരുടെ പരാതികള്‍ക്ക് പൊലീസ് വില കല്പിച്ചില്ല. പെരുമ്പാവൂരില്‍ ക്രൂരമായ രീതിയില്‍ ബലാത്സംഗം ചെയ്ത് കൊല്ലപ്പെട്ട ജിഷയുടെ മരണം ഇതിന്റെ തുടര്‍ച്ചയാണെന്ന് പറയേണ്ടി വരും. 
 
പഞ്ചായത്ത് അംഗത്തിന്റെ ബന്ധുവായ ഒരാള്‍ക്കെതിരെ ജിഷയുടെ അമ്മ രാജേശ്വരി പരാതി നല്കിയിരുന്നു. ഇയാളെ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്. കൂടാതെ, ജിഷയുടെ മൂത്തസഹോദരിയുടെ ഭര്‍ത്താവ് ആയിരുന്ന ആളെ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുന്നുണ്ട്. സഹോദരി ഇയാളില്‍ നിന്ന് വിവാഹമോചനം നേടി വേറെയാണ് താമസിക്കുന്നത്.
 
പല സമയങ്ങളിലായി നിരവധി തവണ ജിഷയും അമ്മയും പൊലീസിനെ പരാതിയുമായി സമീപിച്ചിരുന്നെങ്കിലും ജിഷയുടെ അമ്മ രാജേശ്വരിക്ക് മാനസിക അസ്വാസ്ഥ്യം ഉണ്ടെന്ന് കാണിച്ച് പൊലീസ് അന്വേഷണത്തില്‍ അനാസ്ഥ കാണിക്കുകയായിരുന്നു. 
 
മൂന്നുമാസം മുമ്പ് ജിഷയുടെ അമ്മ രാജേശ്വരിയെ ബൈക്കിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം നടന്നിരുന്നു. വീട്ടുജോലിക്കാരിയായ രാജേശ്വരി തിരിച്ചുവരുന്ന സമയത്ത് വീടിന് സമീപത്ത് കാത്തുനിന്ന പ്രതികൾ മന:പൂർവം ബൈക്കിടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ശബ്‌ദം കേട്ട് ഓടിയെത്തിയ ജിഷയും അക്രമികളുമായി വാക്കുതർക്കം ഉണ്ടായി.
 
ബൈക്കിന്‍റെ താക്കോൽ ജിഷ ഊരിയെടുക്കുകയും അമ്മയെ ആശുപത്രിയിലെത്തിച്ച ശേഷമേ താക്കോൽ തിരിച്ചുനൽകൂ എന്ന് പറഞ്ഞെങ്കിലും നാട്ടുകാർ ഇടപെട്ട് താക്കോൽ അക്രമികൾക്ക് തിരിച്ച് നൽകുകയായിരുന്നു.  പിന്നീട്, ഇവര്‍ക്കെതിരെയും ജിഷ പൊലീസില്‍ പരാതി നല്കിയിരുന്നെങ്കിലും നടപടി ഒന്നുമുണ്ടായില്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തെരഞ്ഞെടുപ്പില്‍ വിജയം ഉറപ്പ്; വിഎസിന്റെ പദവി എന്തായിരിക്കുമെന്ന് ആശങ്കയുള്ളവര്‍ക്ക് തൃപ്തികരമായ മറുപടി നല്‍കും- യെച്ചൂരി