എന്തിനാണ് തന്റെ മകളെ കൊന്നതെന്ന് രാജേശ്വരി പ്രതിയോട് ചോദിച്ചു, ചെരുപ്പൂരി അടിച്ചതിനാണ് ക്രൂരമായി കൊല ചെയ്തതെന്ന് അമീറുൽ പറഞ്ഞെന്ന് സഹോദരി ദീപ
ജിഷയുടെ കൊലയാളി അമീറുൽ ഇസ്ലാമിനെ കണ്ടിട്ടില്ലെന്നും പരിചയമില്ലെന്നും ജിഷയുടെ അമ്മ രാജേശ്വരിയും സഹോദരി ദീപയും പറഞ്ഞിരുന്നു. തിരിച്ചരിയൽ പരേഡിൽ ഇരുവർക്കും പ്രതിയെ തിരിച്ചറിയാൻ സാധിച്ചിരുന്നില്ല. ആലുവ പൊലീസ് ക്ലബിൽ വച്ച് നടത്തിയ തിരിച്ചറിയൽ പരേഡിലായിരുന
ജിഷയുടെ കൊലയാളി അമീറുൽ ഇസ്ലാമിനെ കണ്ടിട്ടില്ലെന്നും പരിചയമില്ലെന്നും ജിഷയുടെ അമ്മ രാജേശ്വരിയും സഹോദരി ദീപയും പറഞ്ഞിരുന്നു. തിരിച്ചരിയൽ പരേഡിൽ ഇരുവർക്കും പ്രതിയെ തിരിച്ചറിയാൻ സാധിച്ചിരുന്നില്ല. ആലുവ പൊലീസ് ക്ലബിൽ വച്ച് നടത്തിയ തിരിച്ചറിയൽ പരേഡിലായിരുന്നു സംഭവം.
തിരിച്ചറിയൽ പരേഡിൽ എന്തിനാണ് തന്റെ മകളെ കൊന്നതെന്ന് രാജേശ്വരി ചോദിച്ചു. എന്നാൽ മലയാളം അറിയാത്ത അമീറുൽ മറുപടി പറയാതെ തലകുനിച്ചിരിക്കുകയായിരുന്നു. അതേസമയം, ജിഷ ചെരുപ്പൂരി അടിച്ചതുകൊണ്ടാണ് ക്രൂരമായി കൊലചെയ്തതെന്ന് അമീറുൽ തിരിച്ചറിയൽ പരേഡിനിടെ പറഞ്ഞുവെന്ന് സഹോദരി ദീപ ഒരു മാധ്യമത്തോട് വ്യക്തമാക്കി.
അതേസമയം, അമീറുലിനെ കാഞ്ചീപുരത്ത് കൊണ്ടുപോയി തെളിവെടുപ്പ് നടത്തുകയാണ് പൊലീസ്. താമസിച്ച സ്ഥലവും ഹോട്ടലും അന്വേഷണ സംഘത്തിന് കാണിച്ചുകൊടുത്ത് തെളിവെടുപ്പ് പുരോഗമിക്കുകയാണ്. കൊലപാതകത്തിന് ശേഷം ഒളിവിൽ കഴിഞ്ഞ സ്ഥലത്തും തെളിവെടുപ്പ് നടത്തുമെന്നാണ് കരുതുന്നത്.