Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജിഷയുടെ കൊലപാതകിയെ പിടികൂടിയശേഷം ലിംഗം ഛേദിക്കണം; നിലവിലെ നിയമങ്ങള്‍ക്ക് ഇത്തരം കുറ്റകൃത്യങ്ങളെ തടയാനാകില്ല- മേജര്‍ രവി

ജിഷയെ കൊലപ്പെടുത്തിയവര്‍ക്ക് നിയമനിര്‍മാണം നടത്തി കഠിനശിക്ഷ നല്‍കണം

ജിഷയുടെ കൊലപാതകം
പെരുമ്പാവൂര്‍ , വെള്ളി, 6 മെയ് 2016 (14:54 IST)
പെരുമ്പാവൂരില്‍ ക്രൂരമായി കൊലചെയ്യപ്പെട്ട നിയമവിദ്യാര്‍ഥിനി ജിഷയുടെ കൊലപാതകിയെ പിടികൂടിയശേഷം ലിംഗം ഛേദിക്കണമെന്ന് നടനും സംവിധായകനുമായ മേജര്‍ രവി. ദിനം പ്രതി ഇത്തരത്തിലുള്ള വാര്‍ത്തകള്‍ ഉണ്ടാകുമ്പോള്‍  നിലവിലെ നിയമങ്ങള്‍ക്ക് ഇതുപോലുള്ള കുറ്റകൃത്യങ്ങളെ തടയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

ജിഷയെ കൊലപ്പെടുത്തിയവര്‍ക്ക് നിയമനിര്‍മാണം നടത്തി കഠിനശിക്ഷ നല്‍കണം. നമ്മുടെ സ്‌ത്രീകളുടെയും അമ്മമാരുടെയും വേദന ആരും കാണുന്നില്ല. ഈ സാഹചര്യത്തില്‍ വിഷയത്തില്‍ രാഷ്‌ട്രീയം കാണരുത്. ശാരി നിര്‍ഭയ പീഡനങ്ങള്‍ നടന്ന നാട്ടില്‍ ജിഷയ്‌ക്കും അത്തരം അനുഭവം ഉണ്ടായി. എന്നാല്‍, ആ ലിസ്‌റ്റിലേല്ല് ഇനിയൊരു പേര് ഉണ്ടാകാന്‍ പാടില്ലെന്നും മേജര്‍ രവി പറഞ്ഞു.

പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ ജിഷയുടെ അമ്മയെ സന്ദര്‍ശിച്ചശേഷം സംസാരിക്കുകയായിരുന്നു മേജര്‍ രവി.






 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിപണിയിലെ തിരിച്ചടി ഭയന്ന് ഐ ടി സി സിഗരറ്റ് ഉത്പാദനം നിര്‍ത്തിവച്ചു