Select Your Language

Notifications

webdunia
webdunia
webdunia
webdunia

പിടികൂടിയ സമയത്ത് വാഹനത്തില്‍വച്ച് അമീറുല്‍ പൊലീസിനെ ആക്രമിച്ചു; കാഞ്ചീപുരത്ത് എത്തിയ പൊലീസ് പ്രതിയെ പിടികൂടിയത് സിനിമ സ്‌റ്റൈലില്‍

ഒരു കാര്‍ കമ്പനിയില്‍ അമീറുല്‍ ജോലി ചെയ്യുന്നതായി പൊലീസിന് റിപ്പോര്‍ട്ട് ലഭിച്ചു

ജിഷ കൊലക്കെസ്
കൊച്ചി , വെള്ളി, 17 ജൂണ്‍ 2016 (10:49 IST)
പെരുമ്പാവൂരിലെ നിയമവിദ്യാര്‍ഥി ജിഷയുടെ ഘാതകനെ പിടികൂടാന്‍ കാഞ്ചീപുരതെത്തിയ പൊലീസ് സംഘത്തെയും  അമീറുല്‍ ഇസ്‌ലാം ആക്രമിച്ചു. മൊബൈല്‍ കോണ്‍ ലിസ്‌റ്റ് പരിശോധിച്ചതില്‍ നിന്നാണ് പ്രതി കാഞ്ചീപുരത്തുണ്ടെന്ന് അന്വേഷണ സംഘത്തിന് വ്യക്തമായത്. തുടര്‍ന്നായിരുന്നു ചെറിയ സംഘം പ്രതിയെ പിടികൂടാന്‍ പോയത്.

കാഞ്ചീപുരത്തെ ഒരു കാര്‍ കമ്പനിയില്‍ അമീറുല്‍ ജോലി ചെയ്യുന്നതായി പൊലീസിന് റിപ്പോര്‍ട്ട് ലഭിച്ചു. മൊബൈല്‍ സംഭാഷണം പരിശോധിച്ചതില്‍ നിന്നാണ് ഈ വിവരം ലഭ്യമായത്. തുടര്‍ന്ന് ഡി വൈ എസ് പി സോജന്റെ നേതൃത്വത്തിലുള്ള ചെറിയ സംഘം കാഞ്ചീപുരത്തെ കാര്‍ കമ്പനിയില്‍ എത്തുകയായിരുന്നു.

സംഘത്തില്‍ കൂടുതല്‍ പേര്‍ ഉണ്ടെങ്കില്‍ സംശയം തോന്നാല്‍ സാധ്യതയുണ്ടെന്ന് വ്യക്തമായതിനാല്‍ രഹസ്യമായിട്ടായിരുന്നു പ്രതി ജോലി ചെയ്‌തിരുന്ന സ്ഥലത്ത് സോജനും സംഘവും എത്തിയത്. വൈകുന്നേരം ജോലി കഴിഞ്ഞ് കമ്പനിയില്‍ നിന്ന് പുറത്തേക്ക് ഇറങ്ങിയ അമീറൂളിനെ ഉടന്‍ തന്നെ പൊലീസ് പിടികൂടി.

ഈ സമയം ഇയാള്‍ ബഹളം വച്ചതോടെ മറ്റുള്ളവരും ഓടിയടത്തു. എന്നാല്‍ അതിവേഗ നീക്കം നടത്തിയ പൊലീസ് പ്രതിയെ ഉടന്‍ തന്നെ വാഹനത്തിനുള്ളിലാക്കുകയായിരുന്നു.വാഹനത്തില്‍വച്ച് അമീറുല്‍ ബഹളം വെക്കുകയും പൊലീസിനെ ആക്രമിക്കുകയും ചെയ്‌തിരുന്നു.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ഇതാണ് എനിയ്ക്ക് ആരേയും വിശ്വാസമില്ലാത്തത്' പിന്നീട് നിലവിളി, മഴ പെയ്യുന്നു; കണ്ടുനിന്നവർ തിരികെ പോകുന്നു, മരണത്തിന്റെ മണിക്കൂറുകൾ പൈശാചികം