Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചിരിച്ചപ്പോഴും മിണ്ടിയപ്പോഴും ഫൈൻ ഈ‌ടാക്കി, ഒരു വർഷം കൊണ്ട് വിമല്‍ജ്യോതി കോളേജ് സമ്പാദിച്ചത് ഒമ്പതേമുക്കാൽ ലക്ഷം രൂപ!

അറിയാതെ ചിരിച്ച് പോയതിന് മാനേജ്മെന്റ് ചിരിച്ച് കൊണ്ട് മേടിച്ചു ഫൈൻ, ഒരു വർഷം കൊണ്ട് വിമല്‍ജ്യോതി കോളേജ് സമ്പാദിച്ചത് ഒമ്പതേമുക്കാൽ ലക്ഷം രൂപ!

ചിരിച്ചപ്പോഴും മിണ്ടിയപ്പോഴും ഫൈൻ ഈ‌ടാക്കി, ഒരു വർഷം കൊണ്ട് വിമല്‍ജ്യോതി കോളേജ് സമ്പാദിച്ചത് ഒമ്പതേമുക്കാൽ ലക്ഷം രൂപ!
, ഞായര്‍, 15 ജനുവരി 2017 (12:37 IST)
നെഹ്റു കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥി ആയിരുന്ന ജിഷ്ണു പ്രണോയ്‌യുടെ മരണത്തോടെ കേരളത്തിലെ സ്വകാര്യ കോളേജുകളിൽ നടന്നുകൊണ്ടിരിക്കുന്ന അക്രമണങ്ങളുടെ ലിസ്റ്റ് കേട്ട് തരിച്ചിരിക്കുകയാണ് വിദ്യാഭ്യാസ മേഖല. ഇതിനിടയിലാണ് വിമൽജ്യോതി കോളേജിനെതിരെയും വിമർശനങ്ങളുമായി വിദ്യാർത്ഥികൾ രംഗത്തെത്തിയിരിക്കുന്നത്.
 
സർക്കാരും രാഷ്ട്രീയ പാർട്ടികളും ഇടപെട്ടില്ലെങ്കിൽ കോളേജിൽ വിദ്യാർത്ഥികളുടെ മരണം കാണേണ്ടിവരുമെന്നും പ്രതിഷേധക്കാർക്കെതിരെ സഭാ വിശ്വാസികളെ ഇളക്കിവിടാൻ മാനേജ്മെന്റെ ശ്രമിക്കുന്നുവെന്നും വിദ്യാർത്ഥി ആരോപിക്കുന്നു. ക്ലാസ് റൂമില്‍ ഒന്ന് ചിരിച്ചാല്‍, താടി വളര്‍ത്തിയാല്‍, ഹോസ്റ്റല്‍ റൂമില്‍ ചെസ് കളിച്ചാല്‍ എല്ലാം മൂന്നൂറ് രൂപയാണ് വിദ്യാര്‍ത്ഥികളില്‍ നിന്നും പിഴ ഈടാക്കുന്നത്. 
 
ഇത്തരത്തിൽ കഴിഞ്ഞവര്‍ഷം സമ്പാദിച്ചത് ഒമ്പതേമുക്കാല്‍ ലക്ഷത്തോളം രൂപയാണ്. ഓരോ വര്‍ഷവും ഫൈന്‍ കുത്തനെ ഉയര്‍ത്തുകയാണെന്ന് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ വ്യക്തം. തലശ്ശേരി അതിരൂപതയുടെ കീഴിലുള്ള കണ്ണൂര്‍ ചെമ്പേരി വിമല്‍ജ്യോതി എന്‍ജിനിയറിംഗ് കോളേജില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ക്രൂരപീഡനം ഏല്‍ക്കേണ്ടി വരുന്നുണ്ടെന്ന് നേരത്തെ തന്നെ വിദ്യാര്‍ത്ഥികള്‍ പരാതിപ്പെട്ടിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ടോംസ് കോളേജിലെ ചെയർമാനോട് രാത്രിയിൽ ലേഡീസ് ഹോസ്റ്റലിൽ പോകരുതെന്ന് വിദ്യാർത്ഥികൾ