ജിഷ്ണു കേസിലെ പിടികിട്ടാപ്പുള്ളി നാട്ടില്‍ സുഖമായി കഴിയുന്നുവെന്ന് അമ്മാവൻ ശ്രീജിത്ത്
ജിഷ്ണു കേസിലെ പിടികിട്ടാപ്പുള്ളി നാട്ടിലുണ്ടെന്ന് അമ്മാവൻ ശ്രീജിത്ത്
ജിഷ്ണു കേസിലെ പിടികിട്ടാപ്പുള്ളിയും നെഹ്റു കോളേജിലെ ഇൻവിജിലേറ്ററുമായ് പ്രവീൺ നാട്ടിലുണ്ടെന്ന് ജിഷ്ണുവിന്റെ അമ്മാവൻ ശ്രീജിത്ത്. കഴിഞ്ഞ ദിവസം ഇയാള്‍ നാട്ടിലെ ഒരു സഹകരണ ബാങ്കിൽ എത്തിയിരുന്നതായി ശ്രീജിത്ത് പറഞ്ഞു.
ബാങ്കില്‍ നിന്ന് ഒരു ലക്ഷം രൂപ പിൻവലിക്കാനായി ഏകദേശം ഒരു മണിക്കൂറോളം ഇയാള്‍ ബാങ്കിൽ ചെലവഴിച്ചു. നാട്ടില്‍തന്നെയുല്‍ള പ്രതികളെയാണ് പൊലീസ് അറസ്റ്റ് ചെയ്യാത്തത്. അവര്‍ക്കെതിരെ പൊലീസ് നടപടിയെടുക്കുന്നതുവരെ സമരം തുടരുമെന്നും ശ്രീജിത്ത് മാധ്യമങ്ങളോട് പറഞ്ഞു.