Select Your Language

Notifications

webdunia
webdunia
webdunia
webdunia

ധൃതരാഷ്ട്രരുടെ ഗതിയാണ് പിണറായി വിജയനെ കാത്തിരിക്കുന്നത്: ഒ രാജഗോപാൽ

പിണറായിയെ കാത്തിരിക്കുന്നത് ധൃതരാഷ്ട്രരുടെ ഗതിയെന്ന് ഒ രാജഗോപൽ എംഎൽഎ

ധൃതരാഷ്ട്രരുടെ ഗതിയാണ് പിണറായി വിജയനെ കാത്തിരിക്കുന്നത്: ഒ രാജഗോപാൽ
തിരുവനന്തപുരം , വ്യാഴം, 6 ഏപ്രില്‍ 2017 (14:58 IST)
പിണറായി വിജയനെ കാത്തിരിക്കുന്നത് ധൃതരാഷ്ട്രരുടെ ഗതിയാണെന്ന് ഒ.രാജഗോപൽ എംഎൽഎ. ഡിജിപി ലോകനാഥ് ബഹ്റ എന്താണോ എഴുതിക്കൊടുക്കുന്നത് അതുമാത്രം വായിക്കുന്ന മുഖ്യമന്ത്രിയായി പിണറായി മാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 
 
മഹിജ ഉള്‍പ്പെടെയുള്ള അമ്മമാരുടെ കണ്ണീരിന് ഫലം ലഭിക്കും. ഈ സർക്കാർ കാലാവധി പൂർത്തിയാക്കുമെന്ന കാര്യം വലിയ ഉറപ്പില്ല. പൊലീസ് ആസ്ഥാനത്തിനു മുന്നിൽ മഹിജയ്ക്കു നേരിട്ടത് കൗരവസഭയിൽ പാഞ്ചാലിക്കുണ്ടായ അനുഭവത്തിന് സമാനമാണെന്നും ബിജെപി നടത്തിയ സെക്രട്ടറിയേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യവെ അദ്ദേഹം പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മകന്റെ ഭാര്യയെ പീഡിപ്പിക്കാൻ ശ്രമം; ഭർതൃപിതാവിനു മൂന്ന് വർഷം തടവ്