Select Your Language

Notifications

webdunia
webdunia
webdunia
webdunia

സിപിഎമ്മിലെ ക്രിമിനലുകളാണ് പൊലീസ് അതിക്രമത്തെ ന്യായീകരിക്കുന്നത് : കുമ്മനം

സ്ത്രീ സുരക്ഷ ഉറപ്പാക്കാൻ സാധിക്കാത്ത പിണറായി വിജയൻ ആഭ്യന്തരവകുപ്പ് ഒഴിയണം: കുമ്മനം

സിപിഎമ്മിലെ ക്രിമിനലുകളാണ് പൊലീസ് അതിക്രമത്തെ ന്യായീകരിക്കുന്നത് : കുമ്മനം
തിരുവനന്തപുരം , വെള്ളി, 7 ഏപ്രില്‍ 2017 (15:46 IST)
ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയ്ക്കെതിരായ പൊലീസ് അതിക്രമത്തെ ന്യായീകരിക്കുന്നത് സിപിഎമ്മിലെ ക്രിമിനലുകളാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. ക്രിമിനലുകൾക്കു മാത്രമാണ് ആ സംഭവത്തില്‍ അസ്വാഭാവികത തോന്നാത്തതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ സിപിഎമ്മിലെ തന്നെ ജനാധിപത്യ ബോധമുള്ളവർ അതിനെ എതിർത്ത് രംഗത്ത് വന്നിട്ടുണ്ടെന്നും കുമ്മനം വാർത്താക്കുറിപ്പിൽ പറഞ്ഞു.
 
പിണറായി വിജയൻ, എം.എം. മണി, പി. ജയരാജൻ എന്നിവർ മാത്രമാണ് സംഭവത്തെ ന്യായീകരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടികാണിച്ചു. പൊലീസ് നടപടിയെ മുഖ്യമന്ത്രി തന്നെ ന്യായീകരിച്ച സ്ഥിതിക്ക് അന്വേഷണം പ്രഹസനം ആകുമെന്ന കാര്യം ഉറപ്പാണ്. പിന്നെ എന്തിനാണ് ഇത്തരമൊരു അന്വേഷണമെന്ന് മനസ്സിലാകുന്നില്ലെന്നും അദ്ദേഹം ചോദിക്കുന്നു. ദുരഭിമാനം വെടിഞ്ഞ് മഹിജയെ കാണാൻ പിണറായി തയാറാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സ്ത്രീ സുരക്ഷ ഉറപ്പാക്കാൻ സാധിക്കാത്ത പിണറായി വിജയൻ ആഭ്യന്തരവകുപ്പ് ഒഴിയണമെന്നും കുമ്മനം ആവശ്യപ്പെട്ടിട്ടുണ്ട്. 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഹിന്ദു പെൺകുട്ടിയെ പ്രണയിച്ചതിന് മുസ്ലിം യുവാവിനെ തല്ലിക്കൊന്നു