മുൻധാരണയോടെയാണ് പ്രവർത്തിക്കുന്നത്, തെറ്റായ വിവരങ്ങൾ നൽകി; ജേക്കബ് തോമസിനെതിരെ തുറന്നടിച്ച് ജോസ് കെ മാണി
ഒരന്വേഷണവും പക പോക്കലിനു വേണ്ടിയാകരുത്; ജേക്കബ് തോമസിനെതിരെ ജോസ് കെ മാണി
വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനെതിരെ രൂക്ഷ വിമർശനവുമായി ജോസ് കെ മാണി എം പി രംഗത്ത്. പകതീർക്കുന്നതിനു വേണ്ടിയാകരുത് ഒരന്വേഷണവും. സ്ഥാപിത താൽപ്പര്യങ്ങളാണ് ജേക്കബ് തോമസിന്റെ പല നിർദേശങ്ങൾക്കും പിന്നിൽ. മുൻ ധാരണയോടെയാണ് അദ്ദേഹം പ്രവർത്തിക്കുന്നതെന്നും ജോസ് കെ മാണി വ്യക്തമാക്കി.
മുന്നണി പ്രവേശനം ഇപ്പോൾ അജൻഡയിലില്ല. പലപ്പോഴു തെറ്റായ വിവരങ്ങളാണ് മാധ്യമങ്ങൾക്ക് ജേക്കബ് തോമസ് നൽകിയത്. ജനങ്ങളെ പാർട്ടിക്കെതിരാക്കാനായിരുന്നു ഈ നീക്കം. ഇത്തരം വാർത്തൾ നൽകിയാൽ കോടതി സ്വാധീനിക്കപ്പെടും എന്ന് ജേക്കബ് തോമസ് കരുതുന്നുവെന്നും ജോസ് കെ മാണി തുറന്നടിച്ചു. പാർട്ടി വിട്ടവരുടെ പക തന്നോടായിരുന്നില്ല. പാർട്ടിയുടെ സ്വീകാര്യതയാണ് അവരുടെ വിദ്വേഷത്തിന് കാരണമെന്ന് ജോസ് കെ മാണി പറഞ്ഞു.