Webdunia - Bharat's app for daily news and videos

Install App

ചിഹ്നത്തിനൊപ്പം ഇപ്പോള്‍ പേരും ജോസഫ് വിഭാഗത്തിന് നഷ്ടമായി

എ കെ ജെ അയ്യര്‍
വെള്ളി, 11 ഡിസം‌ബര്‍ 2020 (19:33 IST)
കൊച്ചി: കേരളം കോണ്‍ഗ്രസ് (എം) ജോസഫ് വിഭാഗം എന്ന പേര് ഇനി പി.ജെ.ജോസഫിന് ഉപയോഗിക്കാനാവില്ലെന്ന് ഹൈക്കോടതിയുടെ തിരുത്തുണ്ടായി. പി.ജെ.ജോസഫ് നഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി പ്രകാരം കേരളം കോണ്‍ഗ്രസ് (എം) ജോസഫ് വിഭാഗം എന്ന പേരില്‍ ചെണ്ട പൊതു ചിഹ്നമായി അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇത് കോടതി അനുവദിച്ചിരുന്നു. കേരളം കോണ്‍ഗ്രസ് (എം) ന്റെ പൊതു ചിഹ്നമായിരുന്ന രണ്ടില ദിവസങ്ങള്‍ക്ക് മുമ്പ് ജോസ് കെ.മാണി വിഭാഗത്തിന്റെ ചിഹ്നമായി കോടതി തീര്‍പ്പു കല്പിച്ചിരുന്നു.
 
എന്നാല്‍ തൊട്ടു പിറകെ ഇതേ ബെഞ്ചില്‍ തന്നെ ഈ ഉത്തരവിനെ ചോദ്യം ചെയ്ത ജോസ് കെ.മാണി വിഭാഗം സമര്‍പ്പിച്ചു മറ്റൊരു ഹര്‍ജി. കേരള കോണ്‍ഗ്രസ് (എം) എന്ന പേര് തങ്ങള്‍ക്കാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ചു തന്നത് എന്നും ജോസ് കെ.മാണി വിഭാഗം വാദിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ഹര്‍ജിയില്‍ വ്യക്തത വരുത്തിക്കൊണ്ട് ജോസ് കെ.മാണി വിഭാഗത്തിന്റെ വാദം കോടതി അംഗീകരിച്ചു.
 
ഇതോടെ കേരള കോണ്‍ഗ്രസ് (എം) ജോസഫ് വിഭാഗം എന്ന പേര് ഉപയോഗിക്കാന്‍ ജോസഫ് വിഭാഗത്തിന് കഴിയില്ല. എന്നാല്‍ ചെണ്ട പൊതു ചിഹ്നമായി ജോസഫ് വിഭാഗത്തിന് ഉപയോഗിക്കാന്‍ കഴിയും. എന്തായാലും ജോസഫ് വിഭാഗത്തിന് ഇതൊരു തിരിച്ചടിയായാണ് കണക്കാക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

'തമിഴില്‍ ഒപ്പിട്ടിട്ടെങ്കിലും തമിഴ് ഭാഷയെ സ്‌നേഹിക്കൂ': തമിഴ്‌നാട് നേതാക്കളുടെ ഭാഷ നയത്തെ പരിഹസിച്ച് പ്രധാനമന്ത്രി

ബ്രിട്ടനിലെ വ്യാപാരങ്ങള്‍ തകരാതിരിക്കാന്‍ കവചം തീര്‍ക്കും: ബ്രിട്ടീഷ് പ്രധാനമന്ത്രി

അധ്യാപകർക്കെതിരെ പരാതി ലഭിച്ചാൽ തിരക്കിട്ടുള്ള അറസ്റ്റ് വേണ്ട, പ്രാഥമികാന്വേഷണത്തിന് ശേഷം മാത്രം നടപടി

ട്രംപിന്റെ തിരുവാ യുദ്ധത്തില്‍ തകര്‍ന്നടിഞ്ഞ് ഇന്ത്യന്‍ വിപണി; ഒറ്റയടിക്ക് സെന്‍സസ് 3000 പോയിന്റ് ഇടിഞ്ഞു

ദിലീപിനു തിരിച്ചടി; നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണമില്ല

അടുത്ത ലേഖനം
Show comments