Select Your Language

Notifications

webdunia
webdunia
webdunia
webdunia

മലയാള സിനിമയിലെ ബൈബിൾ ആ സിനിമയാണ്: മോഹൻലാൽ

മലയാള സിനിമയിലെ ബൈബിൾ ആ സിനിമയാണ്: മോഹൻലാൽ

കെ ആർ അനൂപ്

, വ്യാഴം, 10 ഡിസം‌ബര്‍ 2020 (16:29 IST)
മലയാള സിനിമയുടെ നടന വിസ്മയമാണ് മോഹൻലാൽ. അതുപോലെതന്നെ എക്കാലത്തെയും മികച്ച സംവിധായകരിൽ ഒരാളാണ് ഫാസിൽ. മോഹൻലാൽ എന്ന നടനെ വെള്ളിത്തിരയിൽ ആദ്യമായി എത്തിച്ചതും ഫാസിൽ തന്നെയാണ്. 'മഞ്ഞിൽ വിരിഞ്ഞ പൂവ്'ൽ തുടങ്ങിയതാണ് മോഹൻലാലും ഫാസിലും തമ്മിലുള്ള കൂട്ട്. നിരവധി ഹിറ്റ് ചിത്രങ്ങൾ ഈ കൂട്ടുകെട്ടിൽ പിറന്നിട്ടുണ്ട്. 
 
റിലീസ് ചെയ്തിട്ട് 27 വർഷങ്ങൾ കഴിഞ്ഞിട്ടും സിനിമാപ്രേമികൾ ഇന്നും കാണാൻ ഇഷ്ടപ്പെടുന്ന ഫാസിൽ-മോഹൻലാൽ ചിത്രമാണ് മണിച്ചിത്രത്താഴ്. മലയാള സിനിമയുടെ ബൈബിൾ എന്നാണ് ഈ സിനിമയെ മോഹൻലാൽ വിശേഷിപ്പിച്ചത്.
 
"മണിചിത്രത്താഴാണ് ആ ബൈബിള്‍, ഫാസില്‍ നല്ലൊരു സ്റ്റോറിടെല്ലര്‍ ആണ്" - ഒരു അഭിമുഖത്തിൽ മോഹൻലാൽ പറഞ്ഞു. ഫാസിലിനെ കുറിച്ച് സംസാരിക്കുമ്പോഴാണ് മോഹൻലാൽ മണിച്ചിത്രത്താഴിനെ കുറിച്ച് പറഞ്ഞത്.
 
റിലീസായി 27 വർഷം കഴിഞ്ഞിട്ടും മണിച്ചിത്രത്താഴ് എന്ന സിനിമ ഇന്നും പുതുമയോടെയാണ് ചലച്ചിത്ര പ്രേമികൾ കാണുന്നത്. ഒരുപാട് ഭാഷകളിലേക്ക് റീമേക്ക് ചെയ്ത ചിത്രം കൂടിയാണ് മണിച്ചിത്രത്താഴ്. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ ചിത്രത്തിന് റീമേക്കുണ്ടായി. തമിഴിലും തെലുങ്കിലും ചന്ദ്രമുഖി എന്ന പേരിലായിരുന്നു ചിത്രം ഇറങ്ങിയത്. ആപ്തമിത്ര എന്ന പേരിലായിരുന്നു കന്നഡയില്‍ ചിത്രം റിലീസ് ചെയ്തത്. ഹിന്ദിയില്‍ ഭൂല്‍ ഭുലയ്യ എന്ന പേരിലാണ് എത്തിയത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സിജു വിൽസന്റെ വ്യത്യസ്‌ത ചിത്രം 'ഇന്നുമുതൽ', പോസ്റ്റർ പങ്കുവെച്ച് മഞ്ജു വാര്യർ