Webdunia - Bharat's app for daily news and videos

Install App

രണ്ടില ചിഹ്നം ലഭിക്കാത്തത് പരാജയകാരണം, ജനവിധി മാനിക്കുന്നു; ജോസ് കെ മാണി

മെര്‍ലിന്‍ സാമുവല്‍
വെള്ളി, 27 സെപ്‌റ്റംബര്‍ 2019 (15:03 IST)
പാലാ ഉപതെരഞ്ഞെടുപ്പിലെ കനത്ത തോല്‍‌വി വിശദമായി പരിശോധിച്ച് തെറ്റുണ്ടെങ്കില്‍ തിരുത്തുമെന്ന്
കോരള കോണ്‍ഗ്രസ് (എം) നേതാവ് ജോസ് കെ മാണി. തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിന് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പരാജയകാരണം വസ്തുതാപരമായി പരിശോധിക്കും. രണ്ടില ചിഹ്നം ലഭിക്കാത്തത് പരാജയത്തിന് ഒരു ഘടകമായി. ഏഴാമത്തെ സ്ഥാനാര്‍ഥിയായിട്ടാണ് ജോസ് ടോം വന്നത്. വോട്ട് മറിക്കല്‍ പോലുള്ള ഇടപെടലുകള്‍ നടന്നിട്ടുണ്ടാകാം. ബി ജെ പിയുടെ പതിനായിരത്തോള വോട്ടുകളുടെ കുറവ് ശ്രദ്ധേയമാണ്. ബിജെപിയുടെ വോട്ടുകള്‍ എങ്ങോട്ട് പോയെന്ന് അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പിലെ ജനങ്ങളുടെ വിധി മാനിക്കുന്നു. കൂടുതല്‍ കരുത്താര്‍ജ്ജിച്ച് ഐക്യജനാധിപത്യ മുന്നണി ഒറ്റക്കെട്ടായി മുന്നോട്ടു പോകും. ജയവും തോല്‍‌വികളും അംഗീകരിക്കാനുള്ള മനോഭാവം വേണം. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും മികച്ച പിന്തുണയാണ് ലഭിച്ചതെന്നും ജോസ് കെ മാണി വ്യക്തമാക്കി.

2943 വോട്ടിനാണ് മാണി സി കാപ്പന്‍റെ വിജയം. 54137വോട്ടുകളാണ് കാപ്പന്‍ നേടിയത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോം  51194 വോട്ടുകള്‍ നേടി. എന്‍ഡിഎ സ്ഥാനാര്‍ത്ഥി എന്‍ ഹരി 18044 വോട്ടുകള്‍ നേടി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

'നിങ്ങള്‍ക്ക് എങ്ങനെ അത് ആവശ്യപ്പെടാനാകും'; നടിയെ ആക്രമിച്ച കേസിലെ പ്രതി ദിലീപിനെതിരെ ഹൈക്കോടതി

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിനു തുടക്കം; നിറഞ്ഞുനിന്ന് കേരള ഘടകം

കോതമംഗലം പലവന്‍ പടിയില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു

ആശാ വര്‍ക്കര്‍മാര്‍ക്കായി കേന്ദ്ര ആരോഗ്യമന്ത്രിയെ കണ്ട് വീണാ ജോര്‍ജ്; അനുകൂല നിലപാട്

എമ്പുരാന്റെ പ്രദര്‍ശനം തടയില്ലെന്ന് ഹൈക്കോടതി; ഹര്‍ജിക്കാരനെ സസ്‌പെന്‍ഡ് ചെയ്ത് ബിജെപി

അടുത്ത ലേഖനം
Show comments