Select Your Language

Notifications

webdunia
webdunia
webdunia
webdunia

നിഷയെ സ്ഥാനാര്‍ഥിയാക്കാതിരിക്കാന്‍ ജോസഫ് കോണ്‍ഗ്രസ് നേതൃത്വവുമായി ഗൂഢാലോചന നടത്തി: മന്ത്രി എംഎം മണി

നിഷയെ സ്ഥാനാര്‍ഥിയാക്കാതിരിക്കാന്‍ ജോസഫ് കോണ്‍ഗ്രസ് നേതൃത്വവുമായി ഗൂഢാലോചന നടത്തി: മന്ത്രി എംഎം മണി
പാലാ , ശനി, 14 സെപ്‌റ്റംബര്‍ 2019 (18:58 IST)
പാലാ ഉപതെരഞ്ഞെടുപ്പില്‍ നിഷ ജോസ് കെ മാണിയെ സ്ഥാനാര്‍ഥിയാക്കാതിരിക്കാന്‍ പിജെ ജോസഫ് കോണ്‍ഗ്രസ് നേതൃത്വവുമായി ഗൂഢാലോചന നടത്തിയെന്ന് മന്ത്രി എംഎം മണി.

കേരളാ കോണ്‍ഗ്രസ് (എം) നേതാവ് നിഷയെ സ്ഥാനാര്‍ഥിയാക്കാത്തത് ഇടതുമുന്നണിക്ക് ഗുണം ചെയ്യും. രണ്ട് മൂന്നു വര്‍ഷമായി രാഷ്‌ട്രീയ രംഗത്തുള്ള അവര്‍ക്ക് പ്രവര്‍ത്തന പരിചയമുണ്ട്. എന്നാല്‍, ജോസഫ് കോണ്‍ഗ്രസ് നേതൃത്വവുമായി നടത്തിയ ഗൂഢാലോചനയാണ് നിഷയുടെ സ്ഥാനാര്‍ഥിത്വം നഷ്‌ടപ്പെടുത്തിയതെന്നും മണി പാലായില്‍ പറഞ്ഞു.

അതേസമയം, സര്‍ക്കാരിനെതിരെ പ്രതികരണവുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രംഗത്തുവന്നു. സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളുടെ പേരില്‍ ഇടതുമുന്നണിക്ക് പാലായില്‍ നിന്നും വോട്ട് ചോദിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.

എന്നാല്‍ വികസനപ്രവര്‍ത്തനങ്ങള്‍ പറഞ്ഞുതന്നെ വോട്ട് ചോദിക്കുമെന്ന് മന്ത്രി ജി സുധാകരന്‍ ഉമ്മന്‍ചാണ്ടിക്ക് മറുപടി നല്‍കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മൂന്ന് വയസുകാരിയെ അമ്മാവന്റെ മകന്‍ ബലാത്സംഗം ചെയ്തു; കുട്ടിയുടെ നില അതീവ ഗുരുതരം