Publish Date: Tue, 11 Jul 2023 (08:35 IST)
Updated Date: Tue, 11 Jul 2023 (08:38 IST)
സംസ്ഥാനത്ത് നേരിയ തോതിലുള്ള മഴയ്ക്ക് സാധ്യത. മുന്‍ ദിവസങ്ങളിലെ പോലെ ശക്തമായ മഴ ലഭിക്കില്ലെങ്കിലും ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്ന് ഇടുക്കി, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ജൂലൈ 14 വരെ കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിനു വിലക്കുണ്ട്. മലയോര മേഖലകളിലും വടക്കന്‍ ജില്ലകളിലും മഴ ശക്തമാകാനാണ് സാധ്യത. ജനങ്ങള്‍ ജാഗ്രത പാലിക്കുക.